ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ടോവിനോ ചിത്രത്തിൻറെ സംവിധായകൻ !

കെ ആർ അനൂപ്
വ്യാഴം, 10 ഡിസം‌ബര്‍ 2020 (00:48 IST)
38 ദിവസത്തെ ഷൂട്ടിംഗിന് ശേഷം ‘കാണെക്കാണെ’ ഷൂട്ടിംഗ് പൂർത്തിയാക്കി. ഇക്കാര്യം സംവിധായകൻ മനു അശോകനാണ് സോഷ്യൽ മീഡിയയുടെ അറിയിച്ചത്.
 
ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, സൂരജ് വെഞ്ഞാറമൂട് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോബി - സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. 
 
"ചിത്രീകരണം പൂർത്തിയായി. ആറുമാസത്തിനുള്ളിൽ ഒരു സിനിമ. വിശ്വസിക്കാൻ കഴിയുന്നില്ല… ‘കാണെക്കാണെ’ ടീമിൻറെ കഠിനാധ്വാനത്തിന് നന്ദി. കഴിഞ്ഞ 38 ദിവസമായി നിങ്ങളുമായി ആസ്വദിച്ചാണ് പ്രവർത്തിച്ചത്. വലിയ സ്നേഹം." - മനു അശോകൻ കുറിച്ചു.
 
മനുഷ്യബന്ധങ്ങളുടെയും വികാരങ്ങളുടെയും ഒരു സാങ്കൽപ്പിക കഥയാണ് ‘കാണെക്കാണെ’. ആൽബി ആന്റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രൻ എഡിറ്ററായും സിനിമയിൽ വർക്ക് ചെയ്യുന്നു. ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡ്രീം കാച്ചറിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജാഗ്രത; അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴയ്ക്കു സാധ്യത

യുഡിഎഫ് മന്ത്രിസഭയിൽ 13-ാം നമ്പർ കാർ ആർക്കും വേണ്ട !

വി.ഡി.സതീശൻ പെട്ടന്ന് 'മേനോൻ' സതീശനായി; സമൂഹമാധ്യമങ്ങളിൽ ട്രോൾ

അക്രമകാരികളായ തെരുവുനായക്കളെ ദയാവധം ചെയ്യാം, തെരുവുകളിൽ നിന്ന് നീക്കണമെന്ന് സുപ്രീം കോടതി

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments