'യഥാര്‍ത്ഥ ഒടിയന്‍ തിരിച്ചുവരുന്നു','കരുവ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് !

കെ ആര്‍ അനൂപ്
ഞായര്‍, 2 മെയ് 2021 (11:19 IST)
വീണ്ടുമൊരു ഒടിയന്‍ കഥ കൂടി മലയാളി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നു.ഇരുട്ടിന്റെ രാജാവ് എന്ന വിശേഷണവുമായി 'കരുവ്' എന്ന സിനിമ പ്രഖ്യാപിച്ചത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.നവാഗതയായ ശ്രീഷ്മ ആര്‍ മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. യഥാര്‍ത്ഥ ഒടിയന്‍ തിരിച്ചുവരുന്നു കാത്തിരിക്കാം അവന്റെ ഒടിവിദ്യ കാണാന്‍ എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റര്‍ പുറത്തുവന്നത്. പുതുമുഖ താരങ്ങള്‍ ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
 
വിശാഖ് വിശ്വനാഥന്‍, സ്വാതി ഷാജി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
 
ടോണി ജോര്‍ജ് ഛായാഗ്രഹണവും ഹാരി മോഹന്‍ദാസ് എഡിറ്റിങും നിര്‍വ്വഹിക്കുന്നു. റോഷന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. പ്രമുഖ നിര്‍മാണ കമ്പനിയായ ആല്‍ഫ ഓഷ്യന്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഗൾഫിലെ സൈനികതാവളങ്ങൾ അടച്ചുപൂട്ടാനാകുമോ ട്രംപെ നിങ്ങൾക്ക്?, നിബന്ധനകളുമായി ഇറാൻ

കാശുണ്ടാക്കാനുള്ള ഉപാധിയോ ദുരന്തബാധിതർ ! പിരിച്ച തുക എത്ര കോൺഗ്രസേ?

ചരിത്രപരമായ അവസരമാണ്, ഇറാനെതിരെ സൈനിക നീക്കം തുടരണമെന്ന് സൗദി കിരീടാവകാശി ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments