സുരേഷ് ഗോപിയുടെ കാവല്‍ റിലീസിനൊരുങ്ങുന്നു, ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്

കെ ആര്‍ അനൂപ്
ശനി, 4 സെപ്‌റ്റംബര്‍ 2021 (15:04 IST)
സുരേഷ് ഗോപിയുടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കാവല്‍. സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഒരു സീന്‍ പോലും കട്ട് ഇല്ലാതെയാണ് ചിത്രമെത്തുന്നത് എന്നും അവര്‍ പറയുന്നു. അടുത്തിടെ പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കാവല്‍ തീയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.
 
'ഞങ്ങളുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കാവല്‍' എന്ന സിനിമയ്ക്ക് യു എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കട്ടുകളും ഡിലീറ്റുകളും ഇല്ലാതെ ലഭിച്ചതായി ഞങ്ങള്‍ അറിയിക്കുന്നു.ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള എല്ലാ തിയേറ്ററുകളും തുറക്കുന്നതിന് ദയവായി പ്രാര്‍ത്ഥിക്കുക',- ഗുഡ് വില്‍ ടീം
 
കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ പഴയ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും സംവിധായകന്‍ നിതിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞിരുന്നു.ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Ramachandra Rao IPS Leaked Video: ഓഫീസിലെത്തുന്ന സ്ത്രീകളെ കെട്ടിപിടിക്കുന്നു, ചുംബിക്കുന്നു; വീഡിയോ ചൂടപ്പം പോലെ സോഷ്യല്‍ മീഡിയയില്‍ !

ദീപക്കിന്റെ ആത്മഹത്യ: കേസിനു പിന്നാലെ വീഡിയോ പകര്‍ത്തിയ യുവതി ഒളിവില്‍, മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസ്

Shashi Tharoor: 'പിന്നില്‍ കൊണ്ടുപോയി ഇരുത്തി, രാഹുല്‍ ഗാന്ധി പേര് വിളിച്ചില്ല'; പിണങ്ങി പോയി ശശി തരൂര്‍

ഡോളറിന് പകരം ബ്രിക്‌സ് ഡിജിറ്റല്‍ കറന്‍സി; കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി ആര്‍ബിഐ

ദീപക്കിന്റെ ആത്മഹത്യ: യുവതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു

അടുത്ത ലേഖനം
Show comments