Publish Date: Tue, 24 Aug 2021 (22:40 IST)
Updated Date: Tue, 24 Aug 2021 (23:33 IST)
മമ്മൂട്ടി നായകനായെത്തിയ 'കസബ' റിലീസ് ആയിട്ട് അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. നിതിന്‍ രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയുടെ തമിഴ് മൊഴിമാറ്റ പതിപ്പ് തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നു.
'സര്‍ക്കിള്‍' എന്നാണ് തമിഴ് മൊഴിമാറ്റ പതിപ്പിന്റെ പേര്.സെപ്റ്റംബര്‍ 3ന് മമ്മൂട്ടി ചിത്രം തിയറ്ററുകളിലെത്തും.നേഹ സക്‌സേന, ജഗദീഷ്, സംപത്ത്, വരലക്ഷ്മി ശരത്കുമാര്‍, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
എ ടി കെ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ മൊണിമാറ്റ പതിപ്പ് അവതരിപ്പിക്കുന്നത്. തമിഴ് തായ് കലൈകൂട്ടമാണ് വിതരണം ചെയ്യുന്നത്.