Publish Date: Fri, 16 Jul 2021 (09:10 IST)
Updated Date: Fri, 16 Jul 2021 (09:13 IST)
ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ആക്ഷന്‍ റോളില്‍ തിരിച്ചെത്തുന്ന ചിത്രമാണ് കാവല്‍. തിയേറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്ന് പ്രഖ്യാപിച്ച സിനിമയുടെ ട്രെയിലര്‍ ഇന്ന് എത്തും. കൗണ്ട്ഡൗണ്‍ തുടങ്ങി എന്ന് പറഞ്ഞുകൊണ്ട് ഇന്ന് വൈകുന്നേരം 7 PM ന് ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ യൂട്യൂബ് ചാനലിലൂടെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ ഒരിക്കല്‍ കൂടി അറിയിച്ചു.
തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം നടന്റെ ജന്മദിനത്തില്‍ ടീം ടീസര്‍ പുറത്തിറക്കിയിരുന്നു. ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ടീസര്‍ വാഗ്ദാനം ചെയ്യുന്നു.നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഞ്ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ പഴയ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും സംവിധായകന്‍ അടുത്തിടെ പറഞ്ഞിരുന്നു.