'കുമാരി'യില്‍ ഞാനുമുണ്ട്', സുരഭി ലക്ഷ്മിയ്‌ക്കൊപ്പം വന്‍ യുവ താരനിര !

കെ ആര്‍ അനൂപ്
ബുധന്‍, 15 ഡിസം‌ബര്‍ 2021 (15:01 IST)
ഐശ്വര്യ ലക്ഷ്മി,ഷൈന്‍ ടോം ചാക്കോ, സ്വാസിക, തന്‍വി റാം എന്നിവര്‍ക്കൊപ്പം 'കുമാരി' എന്ന ചിത്രത്തില്‍ താനും ഉണ്ടെന്ന് സുരഭി ലക്ഷ്മി. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നതെന്നും നടി പറഞ്ഞു. അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്ന 'കുമാരി'യുടെ പൂജ ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് പുതിയ വിവരങ്ങള്‍ കൈമാറിയത്. 
'രണം' സംവിധായകന്‍ നിര്‍മ്മല്‍ സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറിനുള്ള സൂചനയാണ് പോസ്റ്റര്‍ നല്‍കിയത്.
 
കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ഇതെന്നാണ് വിവരം.സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് 'കുമാരി' കഥ എഴുതിയത്.  
 
സര്‍പ്പക്കാവും ഇരുട്ടില്‍ റാന്തലുമായി വരുന്ന ഐശ്വര്യ ലക്ഷ്മിയുമാണ് പോസ്റ്ററില്‍ കാണാനായത്.ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

അടുത്ത ലേഖനം
Show comments