Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നായാട്ട്'ലെ ലുക്ക് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍, ഏപ്രില്‍ എട്ടിന് ചിത്രം തിയേറ്ററുകളിലേക്ക്

'നായാട്ട്'ലെ ലുക്ക് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍, ഏപ്രില്‍ എട്ടിന് ചിത്രം തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

, ശനി, 20 മാര്‍ച്ച് 2021 (17:03 IST)
കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തുന്ന ത്രില്ലര്‍ ചിത്രം 'നായാട്ട്' റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ തന്റെ രൂപം ഒരിക്കല്‍ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചന്‍. ഷോട്ട് ഹെയറില്‍ കട്ട മീശയുമായി കലിപ്പ് ലുക്കിലാണ് താരത്തെ കാണാനാകുന്നത്. ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഏപ്രില്‍ എട്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തും. പോലീസ് യൂണിഫോമില്‍ മൂവരും എത്തുന്ന ചിത്രമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആകാനാണ് സാധ്യത.
 
ഈ വര്‍ഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'നായാട്ട്' മാര്‍ട്ടിന്‍ പ്രക്കാട്ടാണ് സംവിധാനം ചെയ്യുന്നത്.ഷാഹി കബീറിന്റെതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെയും ശശികുമാറിന്റെയൂം ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെഡിയ്ക്ക് ഉള്ളിലെ മനുഷ്യന്‍ ഇതാ, പുതിയ വിശേഷങ്ങളുമായി സംവിധായകന്‍ ശക്തി സൗന്ദര്‍ രാജന്‍