Publish Date: Mon, 29 Aug 2022 (10:04 IST)
Updated Date: Mon, 29 Aug 2022 (10:08 IST)
വിഷ്ണു ഉണ്ണികൃഷ്ണനെയും ബിബിന്‍ ജോര്‍ജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'കുപ്പീന്ന് വന്ന ഭൂതം'. റാഫിയുടെതാണ് തിരക്കഥ.ഷീലയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ബിജു മത്തായിയുടെ ഉടമസ്ഥതയിലുള്ള 'വണ്‍ ഡേ ഫിലിംസ്' എന്ന ബാനറിന്റെ പ്രകാശനവും കുപ്പീന്ന് വന്ന ഭൂതം - ടൈറ്റില്‍ ലോഞ്ചും നടന്നു. ചിത്രത്തില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരണം. രതീഷ് റാം ഛായാഗ്രഹണവും സംഗീതം മണികണ്ഠന്‍ അയ്യപ്പയും നിര്‍വഹിക്കുന്നു.