Select Your Language

Notifications

webdunia
webdunia
webdunia
webdunia

23 വര്‍ഷത്തെ സിനിമ ജീവിതം, തിരക്കഥാകൃത്തായി നടി ലെന, 'ഓളം' വരുന്നു !

23 വര്‍ഷത്തെ സിനിമ ജീവിതം, തിരക്കഥാകൃത്തായി നടി ലെന, 'ഓളം' വരുന്നു !

കെ ആര്‍ അനൂപ്

, ശനി, 17 ജൂലൈ 2021 (09:03 IST)
മലയാളികളുടെ പ്രിയ താരമാണ് ലെന. 23 വര്‍ഷത്തോളമായി നടി സിനിമയിലുണ്ട്. ഇപ്പോളിതാ അഭിനയത്തിന് പുറമെ തിരക്കഥാകൃത്ത് കൂടിയാകുകയാണ് ലെന.ഓളം എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രഖ്യാപിച്ചു.നവാഗതനായ വി എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് നൗഫല്‍ പുനത്തിലാണ്. ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു.
മലയാള സിനിമയിലെ പ്രിയ താരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ ഛായാഗ്രഹണവും സംജിത്ത് മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. അരുണ്‍ തോമസാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹെലന്‍' ബോളിവുഡില്‍ 'മിലി', ചിത്രീകരണം ഉടന്‍