കമല്‍ഹാസന്‍ അഭിനയം നിര്‍ത്തുന്നില്ല, ലോകേഷിന്‍റെ പുതിയ ചിത്രം ഉടന്‍; പേരിട്ടെന്നും റിപ്പോര്‍ട്ടുകള്‍

സുബിന്‍ ജോഷി
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (19:42 IST)
‘വണ്‍സ് അപോണ്‍ എ ടൈം ദേര്‍ ലിവ്ഡ് എ ഗോസ്റ്റ്’ എന്നാണ് ലോകേഷ് കനകരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററിലെ വാചകം. കമല്‍ഹാസന്‍ നായകനാകുന്ന ഈ ക്രൈം ഡ്രാമ ചിത്രത്തിന്‍റെ പേരിന്‍റെ പ്രഖ്യാപനം ഇന്നുണ്ടായില്ല. പോസ്റ്ററില്‍ #Kamalhaasan232 എന്നാണ് ചിത്രത്തെ പരാമര്‍ശിച്ചിരിക്കുന്നത്.
 
തോക്കുകള്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു കമല്‍‌രൂപം ആണ് ഈ പോസ്റ്ററിലെ ഹൈലൈറ്റ്. ചുവന്ന നിറത്തിലാണ് പോസ്റ്ററും. സ്വാഭാവികമായും രക്‍തച്ചൊരിച്ചിലിന്‍റെ കഥയാകുമെന്ന് ഉറപ്പ്.
 
അതേസമയം, ചിത്രത്തിന്‍റെ പേരിനെ സംബന്ധിച്ച് ചില റിപ്പോര്‍ട്ടുകള്‍ അന്തരീക്ഷത്തില്‍ പാറിക്കളിക്കുന്നുണ്ട്. ‘എവനെന്‍‌ട്ര് നിനൈത്തായ്’ എന്ന് ചിത്രത്തിന് പേരിട്ടു എന്നാണ് ആ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ‘വിശ്വരൂപം’ എന്ന കമല്‍ ചിത്രത്തിലെ ഒരു ഗാനത്തിലെ ഒരു വരിയില്‍ നിന്നാണ് ആ പേര്. എന്നാല്‍ ഇക്കാര്യത്തില്‍ കമലോ ലോകേഷോ സ്ഥിരീകരണം നടത്തിയിട്ടില്ല.
 
അടുത്ത വര്‍ഷം പകുതിയോടെ ലോകേഷ് - കമല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പരിപാടി. അങ്ങനെയെങ്കില്‍ ഷങ്കര്‍ ചിത്രം ‘ഇന്ത്യന്‍2’വിന്‍റെ ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം ഉടനെങ്ങും ഉണ്ടാകില്ലെന്നുവേണം കരുതാന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലുമായി 3.76 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറില്‍ ഇന്ത്യ ഒപ്പുവെക്കും: ശത്രുക്കളെ ആകാശത്ത് നശിപ്പിക്കാന്‍ യുദ്ധവിമാനങ്ങളുടെ ആവശ്യമില്ല

ശബരിമല സ്വര്‍ണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി ഇന്ന്

ഭീകരർ ലക്ഷ്യമിട്ടത് മുംബൈ ഭീകരാക്രമണരീതി, ചെങ്കോട്ടയും ഇന്ത്യാഗേറ്റും ആക്രമിക്കാൻ പദ്ധതിയിട്ടു

പിപി ദിവ്യയ്ക്ക് സീറ്റില്ല, എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ പിണറായിയിൽ മത്സരിക്കും

PM Shri Scheme: പി എം ശ്രീയിൽ നിന്നും പിന്മാറി കേരളം, കേന്ദ്രത്തിന് കത്തയച്ചു

അടുത്ത ലേഖനം
Show comments