Publish Date: Thu, 10 Feb 2022 (14:54 IST)
Updated Date: Thu, 10 Feb 2022 (14:55 IST)
ശ്രീനിവാസന്‍ വീണ്ടും സിനിമാ തിരക്കുകളിലേക്ക്. അദ്ദേഹം കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂയിസ് ചിത്രീകരണം തുടങ്ങുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ശ്രീനിവാസന്‍ ചിത്രത്തിലെത്തുന്നതെന്നും പറയപ്പെടുന്നു.ഷാബു ഉസ്മാന്‍ കോന്നിയാണ് കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്നത്.
വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന സിനിമ പ്രേക്ഷകന് പുതിയ അനുഭവം സമ്മാനിക്കും.മനു ഗോപാല്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.
ആനന്ദ് കൃഷ്ണ ഛായാഗ്രഹണവും മനോജ് നന്ദാവനം എഡിറ്റിംഗും നിര്‍വഹിക്കുന്നു.ജാസി ഗിഫ്റ്റ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കോട്ടുപള്ളില്‍ പ്രൊഡക്ഷന്‍സിന്റ ബാനറില്‍ റ്റിറ്റി എബ്രഹാം കോട്ടുപള്ളില്‍ ചിത്രം നിര്‍മ്മിക്കുന്നു.