Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് മതത്തില്‍നിന്ന് അച്ഛനും അമ്മയും, ഇരുവര്‍ക്കുമിടയില്‍ 'മകള്‍', ഇനി തിയേറ്ററുകളിലേക്ക് എത്താന്‍ വൈകില്ല

രണ്ട് മതത്തില്‍നിന്ന് അച്ഛനും അമ്മയും, ഇരുവര്‍ക്കുമിടയില്‍ 'മകള്‍', ഇനി തിയേറ്ററുകളിലേക്ക് എത്താന്‍ വൈകില്ല

കെ ആര്‍ അനൂപ്

, ചൊവ്വ, 1 മാര്‍ച്ച് 2022 (08:49 IST)
ജയറാം-സത്യന്‍ അന്തിക്കാട് ചിത്രം മകള്‍ റിലീസിന് ഒരുങ്ങുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷം മീര ജാസ്മിന്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തെക്കുറിച്ച് ഒരു സൂചന നിര്‍മ്മാതാക്കള്‍ നല്‍കി.
 
'അച്ഛനും അമ്മയും രണ്ട് മതത്തില്‍നിന്ന് ആയത് എന്റെ കുറ്റം കൊണ്ടാണോ ? അറിയാതെ ഒന്ന് കുരിശു വരച്ചാല്‍ അച്ഛന്‍ ഞെട്ടും. 'എന്റെ ഗുരുവായൂരപ്പാ' എന്നൊന്ന് വിളിച്ചു പോയാല്‍ അമ്മ കണ്ണുരുട്ടും'- ചിത്രത്തിലെ മകള്‍ കഥാപാത്രം പറയുന്ന ഡയലോഗ് പങ്കുവെച്ചു കൊണ്ടാണ് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയത്.
'അച്ഛനും അമ്മയും ചിന്തിക്കുന്നതുപോലെയല്ലല്ലോ മക്കള്‍ ചിന്തിക്കുന്നത്'- എന്ന കുറിച്ചുകൊണ്ടാണ് സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ പുറത്തിറക്കിയത്.

മീര ജാസ്മിന്‍, ദേവിക, ഇന്നസെന്റ്, ശ്രീനിവാസന്‍ തുടങ്ങി താരനിര ചിത്രത്തിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാ തോല്‍വിയായ അഞ്ച് മമ്മൂട്ടി സിനിമകള്‍; തിയറ്ററില്‍ കണ്ട പ്രേക്ഷകര്‍ക്ക് തലവേദന !