ആദ്യ മണിക്കൂറുകളില്‍ തന്നെ വണ്‍ മില്യണ്‍ കാഴ്ചക്കാരെന്ന നേട്ടവുമായി 'മാലിക്' ട്രെയിലര്‍, മികച്ച പ്രകടനം പുറത്തെടുത്ത് ഫഹദ് ഫാസില്‍

കെ ആര്‍ അനൂപ്
വെള്ളി, 26 മാര്‍ച്ച് 2021 (10:49 IST)
'മാലിക്'നായുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയാകില്ല. ഫഹദ് ഫാസിലും നിമിഷ സജയനും ഇന്ദ്രന്‍സും വിനയ് ഫോര്‍ട്ടും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്ത ചിത്രങ്ങളിലൊന്ന് കൂടിയാണിത്. അതിനുള്ള സൂചനയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍. റിലീസ് ചെയ്ത ആദ്യ മണിക്കൂറുകളില്‍ തന്നെ വണ്‍ മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ ട്രെയിലറിനായി എന്നത് ശ്രദ്ധേയമായ കാര്യമാണ്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള നടനാണ് ഫഹദ് ഫാസില്‍. രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന കഥയായതിനാല്‍ ഒന്നില്‍ കൂടുതല്‍ രൂപങ്ങളില്‍ ഫഹദും നിമിഷയും വിനയ് ഫോര്‍ട്ടും എത്തുന്നുണ്ട്.
 
30 കോടിയോളം രൂപ ചെലവിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സീ യു സൂണ്‍ സംവിധായകന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം 2021 മെയ് 13ന് പ്രേക്ഷകരിലേക്ക് എത്തും.ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, സുധി കൊപ്പ, ചന്തുനാഥ്, ജലജ, മാല പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments