ചരിത്രം കുറിക്കാൻ മാമാങ്കം; തമിഴ്, തെലുങ്ക്, ഹിന്ദി ടീസറുകൾ ഉടൻ!

മാമാങ്കത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി ടീസറുകള്‍ ഒക്ടോബര്‍ നാലിനാണ് പുറത്തിറങ്ങുക.

തുമ്പി എബ്രഹാം

വ്യാഴം, 3 ഒക്‌ടോബര്‍ 2019 (11:14 IST)
മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ടീസറിന് വൻ പ്രതികരണമാണ് ലഭിച്ചത്. സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്ത ടീസര്‍ ഇതുവരെ 23 ലക്ഷത്തിന് മുകളില്‍ ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. മലയാളം ടീസറിന് പിന്നാലെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മറ്റു ഭാഷകളിലെ ടീസറും റിലീസിങ്ങിനൊരുങ്ങുകയാണ്. നാല് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹിസ്റ്ററി ഓഫ് ദ ബ്രേവ് എന്നാണ് ബ്രഹ്മാണ്ഡ ചിത്രത്തിന് അണിയറക്കാര്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.
 
മാമാങ്കത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി ടീസറുകള്‍ ഒക്ടോബര്‍ നാലിനാണ് പുറത്തിറങ്ങുക. ഹിന്ദി ടീസര്‍ രാവിലെ ഒന്‍പതിനും തെലുങ്ക് ടീസര്‍ രാവിലെ 11നും തമിഴ് ടീസര്‍ ഉച്ചയ്ക്ക് ഒന്നിനും പുറത്തിറങ്ങും. അന്യഭാഷാ ടീസറുകളുടെ റിലീസിനോടനുബന്ധിച്ച് പുതിയ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'പാട്ടിനെക്കുറിച്ച് ഒരുപാട് അറിവുളള ആളാണ് മമ്മൂക്ക, പക്ഷേ പാട്ട് പാടില്ലെന്ന വാശിയുണ്ട്'; തുറന്ന് പറഞ്ഞ് പിഷാരടി