Webdunia - Bharat's app for daily news and videos

Install App

ധ്രുവനെ പുറത്താക്കിയത് ഉണ്ണി മുകുന്ദന് വേണ്ടി? ഉണ്ണി മാമാങ്കത്തിൽ ജോയിൻ ചെയ്തു, അറിഞ്ഞില്ലെന്ന് സംവിധായകൻ

Webdunia
ബുധന്‍, 2 ജനുവരി 2019 (09:45 IST)
മമ്മൂട്ടി നായകനാകുന്ന മാമാങ്കം എന്ന ചരിത്ര സിനിമ വിവാദത്തിലേക്ക്. മാമാങ്കത്തിൽ നിന്നും ക്വീൻ നായകനായ ധ്രുവനെ പുറത്താക്കിയത് നടൻ ഉണ്ണി മുകുന്ദന് വേണ്ടിയാണെന്ന് ആരോപണം. ധ്രുവന് പകരക്കാരനായി ഉണ്ണി മുകുന്ദന്‍ എത്തിയിരിക്കുകയാണ്. ഉണ്ണി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
 
എന്നാല്‍ ഉണ്ണി മുകുന്ദനുമായി താന്‍ ഒരു തരത്തിലുമുളള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും ഉണ്ണിയുടെ വരവ് തന്റെ അറിവോടെയല്ലെന്നും സംവിധായകന്‍ സജീവ് പിളള പറഞ്ഞു. ധ്രുവനും ഇതുതന്നെയാണ് അഭിപ്രായപ്പെടുന്നത്. ഉണ്ണി മുകുന്ദന്‍ മാമാങ്കത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ധ്രുവൻ പറഞ്ഞു.
 
പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയാണ് മാമാങ്കത്തിന്റെ നിര്‍മാതാവ്. ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും.
 
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ അഭിമാനചിത്രങ്ങളായ ബാഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്റെയും വി എഫ് എക്സ് ചെയ്യുന്നത്. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ശിഷ്യനാണ് ചിത്രത്തിന്റെ സംവിധായകനായ സജീവ് പിള്ള.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

അടുത്ത ലേഖനം
Show comments