Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മമ്മൂക്ക നല്ല സപ്പോർട്ട് ആയിരുന്നു, ഒപ്പം അഭിനയിക്കാൻ കഴിയാത്തതിന്റെ സങ്കടമുണ്ട്’- മാമാങ്കത്തിൽ നിന്നും പുറത്തായതെങ്ങനെയെന്ന് ധ്രുവൻ

‘മമ്മൂക്ക നല്ല സപ്പോർട്ട് ആയിരുന്നു, ഒപ്പം അഭിനയിക്കാൻ കഴിയാത്തതിന്റെ സങ്കടമുണ്ട്’- മാമാങ്കത്തിൽ നിന്നും പുറത്തായതെങ്ങനെയെന്ന് ധ്രുവൻ
, തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (10:50 IST)
മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചരിത്ര സിനിമയാണ് മാമാങ്കം. ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രത്തിൽ നിന്നും ക്വീൻ താരം ധ്രുവനെ പുറത്താക്കിയതായി വെളിപ്പെടുത്തൽ വരുന്നത്. കാരണമൊന്നും അറിയിക്കാതെയായിരുന്നു പുറത്താക്കലെന്നാണ് ധ്രുവ് പറഞ്ഞത്.
 
‘എന്നെ ഒഴിവാക്കിയപ്പോൾ എന്തിനാണെന്ന് ഞാൻ ചോദിച്ചില്ല. കേട്ടപ്പോൾ തന്നെ വിഷമമായി. ഒന്നും പിടിച്ച് പറിക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടിരുന്നു. മമ്മൂക്കയും സജീവ് സാറും എനിക്ക് ഒരുപാട് പിന്തുണ തന്നിരുന്നു. മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാനാവില്ലോ എന്ന സങ്കടമുണ്ട്.‘- എന്നാണ് വിഷയത്തെ കുറിച്ച് ധ്രുവൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
 
ധ്രുവനെ പുറത്താക്കിയത് അറിയില്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഈഗോ പ്രശ്നം മൂലം ആകാനാണ് സാധ്യതയെന്ന് സംവിധായകൻ സജീവ് പിള്ള പ്രതികരിച്ചു. ധ്രുവനെ പ്രശംസിച്ച് മമ്മൂക്കയും സംസാരിച്ചിരുന്നുവെന്നും അസാധ്യപ്രകടനമാണെന്നും സംവിധായകൻ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേശീയ പുരസ്കാരത്തിന് മമ്മൂട്ടിയുടെ എതിരാളി മോഹൻലാൽ അല്ല, വിജയ് സേതുപതി?!