Webdunia - Bharat's app for daily news and videos

Install App

രണ്ട് വർഷമായി മമ്മൂക്കയുടെ സ്നേഹവും സംരക്ഷണവും ഞാൻ അനുഭവിക്കുന്നു: മാമാങ്കത്തിലെ അച്യുതൻ പറയുന്നു

Webdunia
ശനി, 7 ഡിസം‌ബര്‍ 2019 (18:03 IST)
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രം ഡിസംബർ 12നാണ് റിലീസ്. ചിത്രത്തിന്റെ അവസാനഘട്ട തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. സിനിമയിൽ വന്നത് മുതൽ തനിക്ക് ഏറ്റവും അധികം പ്രോത്സാഹനവും കരുതലും നൽകി കൂടെ നിന്നത് മമ്മൂട്ടി ആണെന്ന് നടൻ ഉണ്ണി മുകുന്ദൻ എപ്പോഴും പറയാറുള്ളതാണ്. അതുതന്നെയാണ് മാമങ്കത്തിലെ മാമാങ്കത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായ അച്യുതനും പറയാനുള്ളത്.
 
‘സിനിമയിൽ എത്തിയത് മുതൽ തനിക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനവും ,കരുതലും, സ്നേഹവും തരുന്നത് മമ്മൂക്ക ആണെന്ന് ഉണ്ണിഏട്ടൻ എപ്പോഴും പറയാറുണ്ട്.. കഴിഞ്ഞ രണ്ട് വർഷക്കാലമായി ആ സ്നേഹവും സംരക്ഷണവും ഞാനും അറിയുന്നുണ്ട്, അനുഭവിക്കുന്നുണ്ട്..‘ - അച്യുതൻ ഫേസ്ബുക്കിൽ കുറിച്ചു. 
 
അതേസമയം, ചിത്രത്തിലെ നായകന്‍ താനല്ലെന്നും സിനിമയില്‍ ഒരു സഹതാരമാണ് താനെന്നും മമ്മൂട്ടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അച്യുതൻ എന്ന ചെറിയ കുട്ടിയാണ് സിനിമയിലെ യഥാർത്ഥ നായകനെന്ന് മമ്മൂട്ടി പറയുന്നു. 
 
‘അച്യൂതന്‍ എന്ന് പറയുന്ന ഈ ചെറിയ കുട്ടിയാണ് ഈ സിനിമയിലെ യഥാര്‍ത്ഥ നായകന്‍. ഈ കഥാപാത്രത്തിലൂടെ ആണ് ഈ സിനിമയുടെ കഥ നീങ്ങുന്നത്. ഈ കഥാപാത്രത്തിന് വേണ്ടിയാണ് ഈ കഥ തന്നെ എന്നും മമ്മൂട്ടി പറയുന്നു. താനുള്‍പ്പെടെ ഉളള നടീനടന്മാരുടെ എല്ലാം കഥാപാത്രങ്ങള്‍ അച്യൂതന്‍ അവതരിപ്പിക്കുന്ന ചന്തുണ്ണി എന്ന കഥാപാത്രത്തിന്റെ സപ്പോര്‍ട്ടിങ് ക്യാരക്ടേഴ്‌സ് മാത്രം ആണ് ‘ മമ്മൂക്ക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments