Webdunia - Bharat's app for daily news and videos

Install App

ഡോണ്‍ ലീ അല്ല, വരുന്നത് സാക്ഷാൽ മമ്മൂട്ടി? സ്പിരിറ്റിൽ പ്രഭാസിന്റെ അച്ഛനായി മെഗാസ്റ്റാർ?

നിഹാരിക കെ എസ്
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (12:21 IST)
ഏറെ സവിശേഷതകൾ നിറഞ്ഞതാണ് പ്രഭാസിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സ്പിരിറ്റ് എന്ന ചിത്രം. ‘അനിമല്‍’ എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ‘സ്പരിറ്റ്’ നിരവധി കാരണങ്ങളാൽ നേരത്തെ വാർത്തയായിരുന്നു. സ്പിരിറ്റില്‍ കൊറിയന്‍ താരം ഡോണ്‍ ലീ വില്ലനായി എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ചിത്രത്തെ പാന്‍ ഏഷ്യന്‍ ചിത്രമായി പുറത്തെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായാണ് ഡോണ്‍ ലീയെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ ആലോചിക്കുന്നത്. കൂടാതെ കൊറിയന്‍ സ്റ്റണ്ട് കൊറിയാഗ്രാഫറേയും കൊണ്ടുവരും എന്നും റിപ്പോര്‍ട്ടുകളുണ്ട്.  
 
എന്നാൽ, ഡോണ്‍ ലീ ചിത്രത്തിൽ എത്തുമെന്ന കാര്യത്തിൽ വ്യക്തതയൊന്നുമില്ല. ഇതിനിടെ, പ്രഭാസിന്റെ കൂടെ മമ്മൂട്ടി അഭിനയിക്കും എന്നാണ് പുതിയ റിപ്പോർട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ല. ‘ഏജന്റ്’ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും താരം തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. 300 കോടി മുടക്കിലാണ് ഈ പ്രഭാസ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തില്‍, പ്രഭാസിന്റെ അച്ഛനായിട്ടായിരിക്കും മമ്മൂട്ടി വരിക എന്നും സൂചനയുണ്ട്. പുറത്തു വരുന്നത് റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ‘യാത്ര’, ‘യാത്ര 2’, ‘ഏജന്റ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാകും സ്പരിറ്റ്.
 
അതേസമയം, ‘ബസൂക്ക’ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഡിനോ ഡെന്നീസ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതോടെ, മറ്റ് ഒട്ടനവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം

പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments