Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

മേരാനാം ഷാജി, ഞെട്ടിക്കാന്‍ മമ്മൂട്ടി; സസ്‌പെന്‍സ് ഇവിടെ തകരുന്നു!

മേരാനാം ഷാജി
, ചൊവ്വ, 5 മാര്‍ച്ച് 2019 (19:13 IST)
നാദിര്‍ഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരാനാം ഷാജി’. ഒരു കം‌പ്ലീറ്റ് എന്‍റര്‍ടെയ്നറായ സിനിമ കേരളത്തിലെ മൂന്ന് ഭാഗങ്ങളില്‍ നിന്നുള്ള ‘ഷാജി’ എന്ന് പേരുള്ളവരുടെ കഥ പറയുന്നു. തിരുവനന്തപുരത്തുള്ള ഷാജിയായി ബൈജുവും എറണാകുളത്തുള്ള ഷാജിയായി ആസിഫ് അലിയും കോഴിക്കോടുള്ള ഷാജിയായി ബിജുമേനോനും ആണ് എത്തുന്നത്.
 
മേരാനാം ഷാജിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി വെള്ളിയാഴ്ച തന്‍റെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിടും. നിഖില വിമലാണ് ഈ സിനിമയിലെ നായിക.
 
ദിലീഷ് പൊന്നനും ഷാനി ഖാദറും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. വിനോദ് ഇല്ലമ്പള്ളിയാണ് ക്യാമറ. അമര്‍ അക്‍ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാനാം ഷാജി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വിവാഹത്തിനായി ആൾമാറാട്ടം നടത്തേണ്ടിവന്നു‘ വിരാട് അനുഷ്ക വിവാഹത്തിൽ രസകരമായ ഒരു സംഭവം ഉണ്ടായി !