കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ചെയ്തത് മിഖായേലില്‍ മമ്മൂട്ടി ചെയ്യും!

Webdunia
ശനി, 17 നവം‌ബര്‍ 2018 (14:49 IST)
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ ‘മിഖായേല്‍’ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. ആന്‍റോ ജോസഫ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരിയിലാണ് റിലീസ്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
ഈ മാസം 20ന് മിഖായേലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കും. 'ഗാര്‍ഡിയന്‍ ഏഞ്ചല്‍’ എന്ന് ടാഗ് ലൈനുള്ള ഈ ഫാമിലി ത്രില്ലറില്‍ ഒരു ഡോക്‍ടറുടെ വേഷത്തിലാണ് നിവിന്‍ പോളി അഭിനയിക്കുന്നത്. മഞ്ജിമ മോഹന്‍, രണ്‍ജി പണിക്കര്‍, സിദ്ദിക്ക്, അശോകന്‍, ശാന്തി കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, കെ പി എ സി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജെ ഡി ചക്രവര്‍ത്തിയാണ് ഈ സിനിമയിലെ വില്ലന്‍.
 
അതേസമയം, മിഖായേലില്‍ മമ്മൂട്ടി ഒരു ചെറിയ വേഷത്തിലെത്തുമെന്ന് സൂചനയുണ്ട്. അത് മമ്മൂട്ടിയായിത്തന്നെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ഈ ഫ്ലാഷ് എന്‍‌ട്രി സിനിമയുടെ മൊത്തത്തിലുള്ള കളര്‍ തന്നെ മാറ്റുമെന്നാണ് വിവരം. 
 
അടുത്തിടെ ക്യാപ്‌ടന്‍ എന്ന ജയസൂര്യ ചിത്രത്തില്‍ മമ്മൂട്ടി മമ്മൂട്ടിയായിത്തന്നെ ഫ്ലാഷ് എന്‍‌ട്രി നടത്തിയിരുന്നു. പ്രണവിന്‍റെ ‘ആദി’യില്‍ മോഹന്‍ലാല്‍ ഇങ്ങനെ പ്രത്യക്ഷപ്പെട്ടിരുന്നു. മിഖായേലിലും ഏറ്റവും സുപ്രധാനമായ ഒരു രംഗത്തായിരിക്കും മമ്മൂട്ടിയുടെ ഫ്ലാഷ് എന്‍‌ട്രിയുണ്ടാവുക എന്നാണ് വിവരം.
 
ദി ഗ്രേറ്റ്‌ഫാദര്‍ എന്ന സിനിമയിലൂടെ സംവിധായകനായ അരങ്ങേറ്റം കുറിച്ച ഹനീഫ് അദേനി പിന്നീട് അബ്രഹാമിന്‍റെ സന്തതികള്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതി. ഈ രണ്ട് സിനിമകളും ബ്ലോക്ബസ്റ്ററുകളായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments