Webdunia - Bharat's app for daily news and videos

Install App

'ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും, അഭിനയം ഒരു സ്വപ്നമാണ്’ : മമ്മൂട്ടിയുടെ ഏറ്റവും മികച്ച അഭിമുഖങ്ങളിലൊന്ന്, വീഡിയോ

ചിപ്പി പീലിപ്പോസ്
വ്യാഴം, 30 ജനുവരി 2020 (14:27 IST)
അഭിനയം ഒരു സ്വപ്നമായി ഇപ്പോഴും കാണുന്നയാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ് ഇപ്പോൾ. മനോരമ ചാനലിന്റെ ‘നേരേ ചൊവ്വെ’ എന്ന പരിപാടിയില്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാടോട് കൂടി സംസാരിക്കുന്ന മമ്മൂട്ടിയെ ആണ് അഭിമുഖത്തിൽ ഉടനീളം കാണാനാകുന്നത്. 
 
‘എന്നെ സംബന്ധിച്ച് സിനിമ എന്നത് ഒരു സ്വപ്നമാണ്. അത് യഥാര്‍ത്ഥമായെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. കാരണം അത്രത്തോളം ഞാന്‍ താലോലിച്ച സ്വപ്നമായിരുന്നു അത്. എന്റെ രക്തത്തിലോ പാരമ്പര്യത്തിലോ അഭിനയമില്ല. എന്നെ സംബന്ധിച്ച് അഭിനയമെന്ന കലയോടുള്ള അഭിനിവേശം അല്ലെങ്കില്‍ ആവേശം അതാണെന്നെ നടനാക്കിയത്.‘
 
‘എന്നിലൊരു നടനെയോ കലാകാരനെയോ ഒരിക്കലും ഞാന്‍ കണ്ടെത്തിയിരുന്നില്ല. ഒരു നടനെന്ന നിലയിൽ ഒരുപാട് കുറ്റവും കുറവുമുള്ള ആളാണ് ഞാൻ. മറ്റു നടന്മാര്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ തോന്നുന്ന ആഗ്രഹമാണ്, എനിക്കും അതുപോലെ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! സിനിമയോടുള്ള അഭിനിവേശവും കലയോടുള്ള ആവേശവുമാണ് എന്നെ ഒരു നടനാക്കിയത്. ആ ആഗ്രഹം കൊണ്ട് ഞാന്‍ വളര്‍ത്തിയെടുത്ത, ഞാന്‍ തേച്ചുമിനുക്കിയെടുത്ത പ്രകടനമേ ഇപ്പോള്‍ കാണിക്കുന്നുള്ളൂ. എന്റെ ഒരു ആത്മധൈര്യം എന്നു പറയുന്നത്, ഇത്രയും തേച്ചു മിനുക്കാമെങ്കില്‍ ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും എന്നതാണ്. നമ്മളെ തന്നെ സ്വയം കണ്ടെത്തുകയാണ് വേണ്ടത്.”മമ്മൂട്ടി വ്യക്തമാക്കി.
 
‘മമ്മൂട്ടിയുടെ ഏറ്റവും ജെനുവിന്‍ ആയ അഭിമുഖങ്ങളില്‍ ഒന്ന്’, ‘ഈ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ മമ്മൂക്കയോട് വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു’ എന്നിങ്ങനെ നിരവധി കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

അടുത്ത ലേഖനം
Show comments