ഇതുവരെ ചെയ്യാത്ത വേഷം, വ്യത്യസ്തനായി മമ്മൂട്ടി- ഇത് പൊളിക്കും!

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (12:50 IST)
മമ്മൂട്ടി ചെയ്യാത്ത വേഷങ്ങളുണ്ടോ? കഥാപാത്രങ്ങളുണ്ടോ? ഒരുപക്ഷേ ഇല്ലെന്നാകും പലർക്കും മറുപടി. എന്നാൽ, തന്റെ ഓരോ സിനിമയും കഥാപാത്രവും പുതുമ നിറഞ്ഞതാക്കാൻ മമ്മൂട്ടിയെന്ന നടൻ ചെയ്യുന്ന കഠിനാധ്വാനം ചെറുതൊന്നുമല്ല. വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് എന്നും മലയാളികളെ വിസ്മയിപ്പിച്ച നടനാണ് മമ്മൂട്ടി. മൃഗയ, കറുത്ത പക്ഷികള്‍, പൊന്തൻ മാട എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ്‌ മമ്മൂട്ടി. 
 
അങ്ങനെ ഒരു വിസ്മയം തീര്‍ക്കാന്‍ വീണ്ടും ഒരു കഥാപാത്രവുമായി എത്തുകയാണ് അദ്ദേഹം. ഇതുവരെ ചെയ്യാത്ത വേഷമാണിത്. പുതിയ ചിത്രത്തില്‍ കുള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സോഹന്‍ സീനുലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡബിള്‍സ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ടെക്ക് ഓഫിന്റെ തിരക്കഥ ഒരുക്കിയ പി.വി. ഷാജി കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്യുന്നത്. 
 
ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കുള്ളനായി എത്തുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. മമ്മൂട്ടി കുള്ളൻ കഥാപാത്രമായി എത്തുന്ന ചിത്രം ആദ്യം പ്രഖ്യാപിച്ചത് സോഹൻ സീനുലാൽ ആയതിനാൽ നാദിർഷയുടെ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ഉറപ്പില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീയില്‍ കടുത്ത നിലപാടുമായി സിപിഐ; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ്- ഐ.സി.എം.ആര്‍ സംയുക്ത പഠനം ആരംഭിച്ചു

വിവാഹങ്ങളിലും കുടുംബ ചടങ്ങുകളിലും വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തി

കൊലപാതകക്കേസിലെ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; തൃശൂര്‍ വൃദ്ധസദനത്തില്‍ നിന്ന് പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പ്ലസ് ടു കഴിഞ്ഞോ?, റെയിൽവേയിൽ അവസരമുണ്ട്, അപേക്ഷ നൽകു

അടുത്ത ലേഖനം
Show comments