Publish Date: Tue, 03 Nov 2020 (18:42 IST)
Updated Date: Tue, 03 Nov 2020 (18:43 IST)
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് വണ്‍. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിക്കഥാപാത്രത്തെ ആണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഏറെനാളുകള്‍ക്ക് മുമ്പ് പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന സിനിമ കൊവിഡ് വ്യാപനവും ലോക്ക് ഡൌണും നിമിത്തം റിലീസ് നീണ്ടുപോയി. എന്നാല്‍ ഈ ചിത്രം ഒരിക്കലും ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യില്ലെന്ന നിലപാടിലാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്.
സഞ്ജയ് - ബോബി ടീമിന്‍റെ തിരക്കഥയിലൊരുങ്ങിയ സിനിമ ഒരു മുഖ്യമന്ത്രിയുടെ മനഃസംഘര്‍ഷങ്ങളാണ് വിഷയമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ ആദ്യമായി ഷൂട്ട് ചെയ്ത ഷോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍.
"എന്റെ ഒരു ആഗ്രഹമായിരുന്നു വൺ എന്ന സിനിമയുടെ shoot തുടങ്ങുന്ന ദിവസം First Shot, അത് മമ്മുക്കയുടെ ഒരു Closeup shotൽ തുടങ്ങണം എന്നുള്ളത്. Remoteൽ light On ചെയ്യുന്ന ഈ Shot ആയിരുന്നു അത്. First takeൽ ok. SCENE NO 69 / SHOT NO 1 / TAKE 1" - സന്തോഷ് വിശ്വനാഥ് ഫേസ്‌ബുക്കില്‍ കുറിച്ചു.