Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുണ്ട്, ബാക്കിയെല്ലാം രഹസ്യമാണ്!

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (15:35 IST)
വളരെ രഹസ്യാത്മകമായ ഒരു നീക്കത്തിലാണ് മമ്മൂട്ടി. ജനുവരി 26ന് അതിന്‍റെ ഫലം കാണാം. തന്‍റെ പ്രേക്ഷകര്‍ക്കായി ഒരു വലിയ സര്‍പ്രൈസാണ് മെഗാസ്റ്റാര്‍ ഒരുക്കിയിരിക്കുന്നത്.
 
ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സ്ട്രീറ്റ് ലൈറ്റ്സ്’ മൂന്ന് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേദിവസം പ്രദര്‍ശനത്തിനെത്തും. ഒരു മമ്മൂട്ടിച്ചിത്രം ഒരേസമയം മൂന്ന് ഭാഷകളില്‍ റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്. ചിത്രീകരണസമയത്ത് ഈ സിനിമയെക്കുറിച്ച് അധികമൊന്നും ആരും കേട്ടില്ല. ചിത്രീകരണമെല്ലാം വളരെ രഹസ്യമായി ആയിരുന്നു. മമ്മൂട്ടിയുടേതുള്‍പ്പടെ ആരുടെയും ലുക്ക് പോലും പുറത്തുവന്നില്ല. ഈ സസ്പെന്‍സ് ത്രില്ലറിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോഴാണ് എത്രമാത്രം വലിയ സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നതിനെക്കുറിച്ച് മമ്മൂട്ടി ഫാന്‍സിന് പോലും ഏകദേശം ഒരു ഐഡിയ ലഭിച്ചത്.
 
മോഹന്‍ലാലിന്‍റെ പുലിമുരുകന്‍റെ തെലുങ്ക് പതിപ്പ് വന്‍ ഹിറ്റായിരുന്നു. മോഹന്‍ലാലിന്‍റെ തന്നെ ജനതാ ഗാരേജ് എന്ന തെലുങ്ക് സിനിമ 150 കോടി കളക്ഷന്‍ നേടി. അവയുടെയൊക്കെ മുകളില്‍ നില്‍ക്കുന്ന വിജയം തെലുങ്കില്‍ സ്വന്തമാക്കാനാണ് ഇപ്പോള്‍ സ്ട്രീറ്റ് ലൈറ്റ്സിലൂടെ മമ്മൂട്ടി ഒരുങ്ങുന്നത്.
 
സ്ട്രീറ്റ് ലൈറ്റ്സ് ഒരു ഡാര്‍ക്ക് ത്രില്ലറാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെ. താന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനാകണമെന്നായിരുന്നു ഷാംദത്തിന്‍റെ ആഗ്രഹം. അതിനായി മമ്മൂട്ടിയുടെ അടുക്കല്‍ കഥ പറയാനെത്തി. പറഞ്ഞ കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി “ഈ സിനിമ എത്ര പെട്ടെന്ന് തുടങ്ങാന്‍ പറ്റും?” എന്നാണ് അന്വേഷിച്ചത്. മാത്രമല്ല, കഥയില്‍ ആവേശം കയറിയ മമ്മൂട്ടി താന്‍ തന്നെ പടം നിര്‍മ്മിക്കാമെന്നും അറിയിച്ചു. 
 
ഈ സിനിമയില്‍ ഒരു നായിക ഇല്ല എന്നതും പ്രത്യേകതയാണ്. 35 ദിവസം കൊണ്ട് ഷാംദത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി. കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ലിജോ മോള്‍, സോഹന്‍ സീനുലാല്‍, സുധി കൊപ മുതലായവരാണ് മറ്റുതാരങ്ങള്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്. ജനുവരി 26ന് സ്ട്രീറ്റ് ലൈറ്റ്സ് പ്രദര്‍ശനത്തിനെത്തും.
  
മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, പ്രമാണി തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം ഷാംദത്തായിരുന്നു. കമല്‍ഹാസന്‍റെ ഉത്തമവില്ലന്‍, വിശ്വരൂപം 2 എന്നിവയുടെ ക്യാമറയും അദ്ദേഹമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

India- Pakistan Updates:ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചടി, സേനാ മേധാവിമാരെ കണ്ട് രാജ് നാഥ് സിംഗ്, യുഎസും ഇടപെടുന്നു

യുദ്ധത്തിലേക്ക് നീങ്ങിയാൽ പാകിസ്ഥാൻ താങ്ങില്ല, SCALP, HAMMER, BRAHMOS അടക്കം ഇന്ത്യയ്ക്കുള്ളത് ക്രൂയിസ് മിസൈലുകളുടെ ശേഖരം

Pakistan Attack : ലക്ഷ്യമിട്ടത് 4 സംസ്ഥാനങ്ങളിലെ 12 നഗരങ്ങൾ, അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ഇന്ത്യ, ശക്തമായി തിരിച്ചടിക്കും

രാജ്യത്ത് ചാവേറാക്രമണത്തിന് സാധ്യത, കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത

Breaking News: ആഗോള കത്തോലിക്കാസഭയ്ക്ക് പുതിയ തലവന്‍; സിസ്റ്റെയ്ന്‍ ചാപ്പലിലെ ചിമ്മിനിയില്‍ വെളുത്ത പുക

അടുത്ത ലേഖനം
Show comments