Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പര്‍ ത്രില്ലറുമായി മമ്മൂട്ടി, അഴിയുന്തോറും മുറുകുന്ന കുരുക്കുകള്‍ !

സൂപ്പര്‍ ത്രില്ലറുമായി മമ്മൂട്ടി, അഴിയുന്തോറും മുറുകുന്ന കുരുക്കുകള്‍ !
, ചൊവ്വ, 4 ഡിസം‌ബര്‍ 2018 (20:24 IST)
മമ്മൂട്ടി എപ്പോഴും പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ്. പുതിയ പുതിയ കഥകള്‍ക്ക്, പുതിയ സംവിധായകര്‍ക്ക്, പുതുമകള്‍ക്ക് എല്ലാമാണ് അദ്ദേഹം സമയം നീക്കിവയ്ക്കുന്നത്. ഓരോ വര്‍ഷവും മമ്മൂട്ടിയുടെ ഡേറ്റ് ലഭിക്കുന്നത് എത്ര പുതുമുഖ സംവിധായകര്‍ക്കാണ്!
 
മമ്മൂട്ടി ഈ വര്‍ഷം അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ കൂട്ടത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകനുമുണ്ട്. കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡീന്‍ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും.
 
സഞ്ചാരപ്രിയനായ വിനോദ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയിലെത്തുന്ന വിനോദ് മേനോന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടാകുന്നു. അതേത്തുടര്‍ന്ന് അയാളുടെ ജീവിതം സഞ്ചരിക്കുന്ന ഇടങ്ങളിലൂടെയാണ് സിനിമയുടെ വികാസം.
 
ഒരു ഗെയിം ത്രില്ലര്‍ ഫോര്‍മാറ്റിലാണ് ഈ സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ രീതിയില്‍ മലയാളത്തില്‍ അപൂര്‍വ്വം സിനിമകളേ സംഭവിച്ചിട്ടുള്ളൂ. കഥയുടെ ഓരോ ഘട്ടത്തിലും അഴിയുന്തോറും മുറുകുന്ന കുരുക്കുകള്‍ അടുക്കിവച്ചാണ് ഡീന്‍ ഡെന്നിസ് തിരക്കഥയെഴുതിയിരിക്കുന്നത്.
 
ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ തമിഴിലെ ഒരു യുവതാരവും പ്രധാന വേഷത്തിലെത്തും. തമിഴില്‍ നിന്നുതന്നെയായിരിക്കും മമ്മൂട്ടിയുടെ നായികയും എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ബ്രഹ്മണ്ഡചിത്രമായ പഴശ്ശിരാജ നിര്‍മ്മിച്ചത് ശ്രീ ഗോകുലം ഫിലിംസായിരുന്നു. കൊച്ചിയും ബംഗലൂരുവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറപ്പിച്ചു, ഇന്ത്യന്‍ 2ല്‍ മമ്മൂട്ടി; മരണമാസ് കഥാപാത്രമെന്ന് റിപ്പോര്‍ട്ട് !