Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗുരുവായൂരപ്പന്റെ മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന പോലെ ആ അമ്മ കുറെ നേരം മമ്മൂക്കയെ നോക്കി നിന്നു'; ഉണ്ട സിനിമ സെറ്റിൽ വച്ചുണ്ടായ അനുഭവം പങ്കുവെച്ച് നടൻ റോണി

സിനിമയ്ക്ക് അപ്പുറം ചിലതെല്ലാം കണ്ടും കേട്ടും പഠിപ്പിച്ച അധ്യാപകനാണ് മമ്മൂട്ടി സാർ എന്നും റോണി പറഞ്ഞു.

'ഗുരുവായൂരപ്പന്റെ മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന പോലെ ആ അമ്മ കുറെ നേരം മമ്മൂക്കയെ നോക്കി നിന്നു'; ഉണ്ട സിനിമ സെറ്റിൽ വച്ചുണ്ടായ അനുഭവം പങ്കുവെച്ച് നടൻ റോണി
, തിങ്കള്‍, 27 മെയ് 2019 (09:20 IST)
അനുരാഗ കരിക്കിൻ വെള്ളം ഒരുക്കിയ സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഉണ്ട. ഹർഷാദിന്റെതാണ് തിരക്കഥ. രഞ്ജിത്ത്, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയാർ, അർജുൻ അശോകൻ തുടങ്ങിയവരും ഏതാനം മറുനാടൻ അഭിനേതാക്കളും ചിത്രത്തിലുണ്ട്.ഈദ് നാളിൽ റിലീസിനൊരുങ്ങുന്ന ഉണ്ടയെക്കുറിച്ച് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ള റോണി ഡേവിഡ്. യഥാർത്ഥ ജീവിതത്തിൽ ഒരു ഡോക്ടർ കൂടിയായ റോണി പറയുന്നത് അദ്ദേഹം പഠിച്ച് എംബി‌ബിഎസ്സിനെക്കാൾ വലിയ പഠനമായിരുന്നു ഉണ്ട എന്ന സിനിമ എന്നാണ്. സിനിമയ്ക്ക് അപ്പുറം ചിലതെല്ലാം കണ്ടും കേട്ടും പഠിപ്പിച്ച അധ്യാപകനാണ് മമ്മൂട്ടി സാർ എന്നും റോണി പറഞ്ഞു. 
 
അതിനൊപ്പം ഇന്ത്യ എന്താണെന്ന് പഠിക്കാൻ കഴിഞ്ഞ യാത്ര. മമ്മൂക്കയുടെ സ്വന്തം ഡയലോഗ് പോലെ. പുസ്തകത്താളുകളിൽ നിങ്ങൾ കണ്ട ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യ. അതു തിരിച്ചറിഞ്ഞ നിമിഷം. ആറുമാസത്തോളം നീണ്ട ഷൂട്ടിങ്ങ് അനുഭവം. മനോരമ ന്യൂസ് ഡോട്ട് കോമിനോട് റോണി ഡേവിഡ് മമ്മൂക്കയുമായി അഭിനയച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:
 
കാസർകോടിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ ഷൂട്ടിങ് നടക്കുന്ന സമയം. അവിടെ മമ്മൂക്കയെ കാണാൻ നിരവധിയാളുകൾ എത്താറുണ്ട്. ആ പ്രദേശത്തെ പ്രധാന വിഭവങ്ങളായിട്ടാണ് ആളുകൾ അദ്ദേഹത്തെ കാണാൻ വരുന്നത്. ഒരു ദിവസം ഒരു അമ്മ കുറെ ഉണ്ണിയപ്പം ഉണ്ടാക്കി മമ്മൂട്ടിക്ക് കൊടുത്തു. നല്ല രുചിയുള്ള ആ സമ്മാനം. ടേയ്.. എല്ലാവരും വാടോ.. ദേ ഈ ഉണ്ണിയപ്പം കഴിച്ചോ എന്ന് പറഞ്ഞ് സെറ്റിലുള്ളവർക്കെല്ലാം അദ്ദേഹം പങ്കിട്ട് നൽകി. 
 
പിന്നീടോരിക്കൽ വയസ്സായ ഒരു അമ്മൂമ്മ മമ്മൂക്കയെ കാണാൻ എത്തി. ഗൂരുവായൂരപ്പന്റെ മുന്നിൽ തൊഴുകൈയ്യോടെ നിൽക്കുന്ന പോലെ ആ അമ്മ കുറെ നേരം മമ്മൂക്കയെ നോക്കി നിന്നു. തൊഴുതു പിടിച്ച കൈ താഴെക്കിടാൻ അമ്മ തയ്യാറായില്ല. മമ്മൂട്ടി ഇത് ശ്രദ്ധിച്ച് അമ്മയുടെ മുന്നിലേത്തി. അപ്പോൾ അമ്മ പറഞ്ഞു, എനിക്ക് ഇത് മതി. ഇനി മരിച്ചാലും കുഴപ്പമില്ല. എന്നിട്ട് അമ്മ തിരിഞ്ഞു നടന്നു. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന മമ്മൂക്കയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലിനിയുടെ മക്കളുടെ പഠനച്ചെലവ് ഞാൻ ഏറ്റെടുത്തോട്ടേ?', പാർവ്വതി ചോദിച്ചു; സജീഷ് അനുഭവം പങ്കുവയ്ക്കുന്നു