Webdunia - Bharat's app for daily news and videos

Install App

'ഇത്രത്തോളം മ‌ൽസരം സമ്മാനിച്ച ഒരു ചിത്രം വേറെയില്ല': ഉണ്ട എന്ന സിനിമയെക്കുറിച്ച് മമ്മൂക്കയുടെ വാക്കുകൾ ഇങ്ങനെ

സിനിമയ്ക്ക് അപ്പുറം ചിലതെല്ലാം കണ്ടതും കേട്ടും പഠിപ്പിച്ച അധ്യാപനാണ് മമ്മൂട്ടി സാർ എന്നും റോണി പറഞ്ഞു.

Webdunia
ഞായര്‍, 26 മെയ് 2019 (12:48 IST)
ഈദ് റിലീസിന് ഒരുങ്ങുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഉണ്ടയെക്കുറിച്ച് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഉണ്ടയിൽ ഒരു പ്രധാന വേഷവും കൈകാര്യം ചെയ്തിട്ടുള്ള റോണി ഡേവിഡ്. യഥാർത്ഥ ജീവിതത്തിൽ ഒരു ഡോക്ടർ കൂടിയായ റോണി പറയുന്നത് അദ്ദേഹം പഠിച്ച എംബിബിഎസിനെക്കാൾ വലിയ പഠനമായിരുന്നു ഉണ്ട എന്ന സിനിമ എന്നാണ്. സിനിമയ്ക്ക് അപ്പുറം ചിലതെല്ലാം കണ്ടതും കേട്ടും പഠിപ്പിച്ച അധ്യാപനാണ് മമ്മൂട്ടി സാർ എന്നും റോണി പറഞ്ഞു. അതിനൊപ്പം ഇന്ത്യ എന്താണെന്ന് പഠിക്കാൻ കഴിഞ്ഞ യാത്ര. മമ്മൂക്കയുടെ തന്നെ ഡയലോഗ് പോലെ. പുസ്തകത്താളുകളിൽ നിങ്ങൾ കണ്ടത് ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യ. അതു തിരിച്ചറിഞ്ഞ നിമിഷം. ആറുമാസത്തോളം തുടർന്ന ഷൂട്ടിങ് അനുഭവം. ഛത്തിസ്ഗഡിനെ കണ്ട നടുക്കുന്ന ചിത്രങ്ങൾ. വാക്കുകളിൽ ഇപ്പോഴും മമ്മൂട്ടിയും ഉണ്ട എന്ന സിനിമയും സമ്മാനിച്ച അനുഭവങ്ങളുമാണ് റോണി ഡേവിഡിന് ആവേശം.
 
ആ അനുഭവങ്ങൾ അദ്ദേഹം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പങ്കുവച്ചപ്പോൾ മമ്മൂട്ടിയോടൊപ്പമുള്ള അനുഭവസഞ്ചാരത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ:
 
ഇപ്പോഴും കണ്ണിൽ നിന്നും അമ്പരപ്പ് മാറിയിട്ടില്ല അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി എടുത്ത പരിശ്രമങ്ങൾ കാണുമ്പോൾ. ഇത്ര വലിയ നടനായിട്ടും സിനിമയ്ക്ക് വേണ്ടി എന്തും സഹിക്കാനും പഠിക്കാനും അദ്ദേഹം തയ്യാറാണ്. ചിത്രത്തിന്റെ ഷൂട്ടിങ് മൈസൂരിൽ വച്ച് അദ്ദേഹം സെറ്റിലുള്ളവർക്ക് ട്രീറ്റ് ചെയ്തിരുന്നു. അന്ന് ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു. ഇത്രത്തോളം മത്സരം സമ്മാനിച്ച ഒരു ചിത്രം വേറെയില്ല. കാരണം കൃത്യമായ ഗൃഹപാഠം ചെയ്തത് എന്താണ് ചെയ്യേണ്ടതെന്ന ഉത്തമ ബോധ്യത്തോടെ വരുന്ന ഷൂട്ടിങ് സംഘം. ഒപ്പമുള്ള അഭിനേതാക്കളും അങ്ങനെ തന്നെ. ഉണ്ട പുതിയ അനുഭവമായിരുന്നു. ആ വാക്കുകൾക്ക് അദ്ദേഹം വിളമ്പിയ ഭക്ഷണത്തേക്കാൾ രുചിയും ആരോഗ്യവും ഉണ്ടായിരുന്നു: റോണി ഡേവിഡ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

അടുത്ത ലേഖനം
Show comments