മലയാളത്തിലെ ക്രൌഡ് പുള്ളറാണ് ദുൽഖർ സൽമാൻ. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയാണ് ഒരു യമണ്ടൻ പ്രേമകഥ. മമ്മൂട്ടിയുടെ മൗനപിന്തുണയോടെയാണ് ദുല്‍ഖര്‍ തുടക്കത്തിൽ സിനിമയിലേക്ക് എത്തിയത്.
യമണ്ടൻ പ്രേമകഥയിൽ മമ്മൂട്ടിയുടെ കരസ്പർശവും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ. പുതിയ സിനിമയായ യമണ്ടന്‍ പ്രേമകഥയുടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും നായികയായ സംയുക്ത മേനോനും. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
തിരക്കഥ കേട്ട ദുൽഖറിന് പക്ഷേ ആശയക്കുഴപ്പമുണ്ടായിരുന്നു. കഥ കേട്ടും അഭിനയിച്ചും പരിചയമുള്ളതിനാല്‍ വാപ്പച്ചിയുടെ നിര്‍ദേശത്തെക്കുറിച്ചറിയാനായിരുന്നു ദുല്‍ഖര്‍ തീരുമാനിച്ചത്. അങ്ങനെയാണ് തങ്ങള്‍ അദ്ദേഹത്തോട് ഈ കഥ പറയുന്നതെന്നും ചെറിയ ചില മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. ഇതോടെയാണ് ദുല്‍ഖര്‍ ഈ സിനിമ ഏറ്റെടുത്തത്.
ദുല്‍ഖറിനായി താന്‍ കഥ കേട്ടുവെന്ന കാര്യത്തെക്കുറിച്ച് ആരോടും പറയരുതെന്നും ഇനിയെല്ലാവരും വന്ന തന്നോട് കഥ പറയുമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു.