മോഹന്‍ലാല്‍ മാത്രമല്ല, മഞ്ജു വാര്യരും പുതിയ ലുക്കില്‍ !

Webdunia
ശനി, 13 ജനുവരി 2018 (15:12 IST)
മോഹന്‍ലാലിന്‍റെ പുതിയ ലുക്കിനെ പ്രകീര്‍ത്തിച്ച് അനുഷ്ക ഷെട്ടി വരെ രംഗത്തുവന്ന സാഹചര്യത്തില്‍ ഒടിയന്‍ ടീമിലെ മറ്റൊരാളും വലിയ ലുക്ക് ചെയ്ഞ്ചിന് തയ്യാറെടുക്കുന്നു. മഹാനടി മഞ്ജുവാര്യര്‍ ആണ് ലുക്കില്‍ വലിയ വ്യതിയാനത്തിനൊരുങ്ങുന്നത്.
 
ഒടിയനിലെ മൂന്ന് കാലഘട്ടത്തില്‍ പ്രത്യക്ഷപ്പെടാനായാണ് മഞ്ജു മൂന്ന് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്നത്. 20 വയസുള്ള കഥാപാത്രമായും 30ഉം 50ഉം വയസുള്ള ഗെറ്റപ്പിലുമൊക്കെ മഞ്ജു വരുന്നുണ്ട്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ മഞ്ജു പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
 
ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരി അഞ്ചിന് ആരംഭിക്കുകയാണ്. 20 വയസുകാരിയായ മഞ്ജു വാര്യരുടെ രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്.
 
മോഹന്‍ലാലിനും മഞ്ജുവിനുമൊപ്പം പ്രകാശ് രാജും ഒടിയനില്‍ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വില്ലനായാണ് പ്രകാശ് രാജ് വരുന്നത്.
 
പീറ്റര്‍ ഹെയ്ന്‍ ചിട്ടപ്പെടുത്തുന്ന ആക്ഷന്‍ രംഗങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഹരികൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍

അടുത്ത ലേഖനം
Show comments