Publish Date: Wed, 22 Jul 2020 (15:31 IST)
Updated Date: Wed, 22 Jul 2020 (15:33 IST)
പ്രിയദർശന്റെ ബോളിവുഡ് ഹിറ്റ് ചിത്രമാണ് ‘ഹംഗാമ’. ഈ സിനിമയുടെ രണ്ടാം ഭാഗത്തിൻറെ ഷൂട്ടിംഗ് ഭൂരിഭാഗവും പൂർത്തിയാക്കിയെങ്കിലും ഒരു ഗാനം കൂടി ചിത്രീകരിക്കാൻ ഉണ്ട്. ഈ സിനിമയുടെ ചിത്രീകരണം നീണ്ടുപോയാൽ പ്രിയദർശൻ ചെറിയ ഒരു പ്രശ്നം നേരിടേണ്ടി വരും. ഈ സിനിമയിലെ നാല് ബാലതാരങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണ്.
ബാലതാരങ്ങൾക്ക് 8 നും 11 നും ഇടയിൽ പ്രായമുണ്ട്. ലോക്ക് ഡൗൺ സമയത്ത് ഇവരുടെ ഉയരത്തിലും തൂക്കത്തിലും ചെറിയ മാറ്റങ്ങൾ ഉണ്ടായി. ഈ സിനിമയിൽ കുട്ടികൾ പ്രധാന വേഷങ്ങളിലാണ് അഭിനയിക്കുന്നത്. അതിനാൽ തന്നെ പ്രിയദർശൻ സെപ്റ്റംബറോടെ ഗാനം ചിത്രീകരിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
15 ദിവസമാണ് ഗാനചിത്രീകരണത്തിന് ആവശ്യമുള്ളത്. കുളു മണാലിയിലാണ് ഷൂട്ട് പ്ലാന്‍ ചെയ്‌തിരിക്കുന്നത്.
ശിൽപ ഷെട്ടി, പരേഷ് റാവൽ, മീസാൻ ജാഫേരി, പ്രനിത സുഭാഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.