Publish Date: Sat, 30 Oct 2021 (20:41 IST)
Updated Date: Sat, 30 Oct 2021 (20:48 IST)
പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു.2019 ഒക്ടോബറില്‍ സംവിധായകന്‍ വൈശാഖിനൊപ്പം മോഹന്‍ലാല്‍ ഒരു ചിത്രം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സിനിമയെക്കുറിച്ച് പിന്നീട് ഒരു വിവരവും പുറത്തുവന്നില്ല. ഇപ്പോഴിതാ പുലിമുരുകന്റെ സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുകയാണ്.ഉദയ്കൃഷ്ണയാണ് രചന.
ചിത്രീകരണം നവംബര്‍ 10ന് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.ഷാജി കൈലാസ് സംവിധാനം ചെയ്ത 'എലോണി'നു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രം കൂടി പ്രഖ്യാപിക്കാന്‍ പോകുന്നു. ബ്രോ ഡാഡി, 12'ത് മാന്‍ തുടങ്ങിയ സിനിമകളുടെ ചിത്രീകരണം നടന്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.