മോഹന്‍ലാലിന്‍റെ ബറോസ് തുടങ്ങുന്നു, പുതിയ സര്‍പ്രൈസുകള്‍ ഇതാ...

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (10:06 IST)
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിനായി ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ ഈ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ദൃശ്യം 2ന്റെ സെറ്റ് സന്ദർശിച്ചിരിക്കുകയാണ് പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവനും ഒപ്പം ബറോസിന്റെ  രചയിതാവ് ജിജോ പുന്നൂസും. മാത്രമല്ല സിനിമയുടെ ചിത്രീകരണം ഈ മാസം തന്നെ തുടങ്ങും എന്നാണ് വിവരം.
 
വിദേശ താരങ്ങളും പുതുമുഖ നടീനടന്മാരും ചിത്രത്തിൻറെ ഭാഗമാകും. ചിത്രത്തിൻറെ ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി മോഹൻലാൽ അഭിനയിക്കും.
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ത്രീഡി ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ലിഡിയന്‍ നാദസ്വരമാണ് ബറോസിനുവേണ്ടി സംഗീതം ഒരുക്കുന്നത്. ഗോവയിലും പോർച്ചുഗലും ആയാണ് സിനിമയുടെ ചിത്രീകരണം. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി നിർമ്മിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

V.D.Satheesan: വി.ഡി.സതീശൻ മുഖ്യമന്ത്രി, പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

സൂചനകൾ കെ സിക്കെതിരോ?, ചാർട്ടേഡ് ഫ്ലൈറ്റിൽ കെസിയില്ല, മുഖ്യമന്ത്രി തീരുമാനം ഉടൻ

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഡല്‍ഹിയിലെത്തി

പൊതുഗതാഗത സംവിധാനങ്ങളില്‍ പാനിക് ബട്ടണുകളും ട്രാക്കിംഗ് ഉപകരണങ്ങളും സ്ഥാപിക്കണം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments