Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്‍റെ വില്ലന്‍ വീണ്ടും വരുന്നു, പ്രതീക്ഷയോടെ ആരാധകര്‍ !

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2017 (16:22 IST)
മോഹന്‍ലാലിന്‍റെ വില്ലന്‍ വീണ്ടും വരുന്നു. ആ ചിത്രം നേരത്തേ ഒന്ന് വന്നതല്ലേ എന്നാണോ സംശയം? എങ്കില്‍ സംഭവം എന്താണെന്ന് പറയാം.
 
ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തേക്കുറിച്ചാണ്. ചില വില്ലന്‍ കഥാപാത്രങ്ങള്‍ മലയാളികളെ എന്നും ഭയപ്പെടുത്തി കീഴടക്കിയിട്ടുണ്ട്. കീരിക്കാടന്‍ ജോസിനെ ആര്‍ക്ക് മറക്കാന്‍ പറ്റും? പുലിമുരുകനിലെ ഡാഡി ഗിരിജയോ?
 
ഇനി നമ്മള്‍ പറയാന്‍ പോകുന്നത് വിയറ്റ്‌നാം കോളനിയിലെ റാവുത്തറെക്കുറിച്ചാണ്. ആ ചിത്രം മെഗാഹിറ്റായപ്പോള്‍ പാവം കൃഷ്ണമൂര്‍ത്തിയെ പൊതിരെ തല്ലുന്ന ക്രൂരനായ റാവുത്തറെ ഭീതിയോടെ മലയാളികള്‍ നെഞ്ചേറ്റുകയായിരുന്നു.
 
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും റാവുത്തര്‍ സൃഷ്ടിച്ച ഭയം പ്രേക്ഷകരില്‍ ഇപ്പോഴുമുണ്ട്. അത് ആ കഥാപാത്രത്തിന്‍റെ കരുത്തായിരുന്നു. സിദ്ദിക്‍ലാല്‍ സൃഷ്ടിച്ച ആ കഥാപാത്രത്തെ അവതരിപ്പിച്ചത് തെലുങ്ക് നടനായ വിജയ രംഗരാജു ആയിരുന്നു.
 
ഇപ്പോഴിതാ വിജയ രംഗരാജു വീണ്ടും വരികയാണ്. വിജയ് ആന്‍റണി നായകനാകുന്ന ‘അണ്ണാദുരൈ’ എന്ന തമിഴ് ചിത്രത്തിലെ പ്രധാന വില്ലനാണ് വിജയ രംഗരാജു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിയറ്റ്നാം കോളനിയില്‍ സൃഷ്ടിച്ച തരംഗം അണ്ണാദുരൈയിലും ആവര്‍ത്തിക്കാനാകുമെന്നാണ് അദ്ദേഹം കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments