Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലും ടൊവിനോയും പ്രതികരിച്ചു, മമ്മൂട്ടിയുടെ ആ മൗനത്തി‌നു പിന്നിലെ കാരണമിതോ?

ആരാധകരുടെ സ്നേഹത്തിൽ അസ്വസ്തനായി മമ്മൂട്ടി

മോഹൻലാലും ടൊവിനോയും പ്രതികരിച്ചു, മമ്മൂട്ടിയുടെ ആ മൗനത്തി‌നു പിന്നിലെ കാരണമിതോ?
, തിങ്കള്‍, 27 നവം‌ബര്‍ 2017 (14:06 IST)
തങ്ങളുടെ താരത്തെ നേരിൽ കാണുമ്പോൾ പലപ്പോഴും ആരാധകരുടെ കൺട്രോൾ നഷ്ടമാകാറുണ്ട്. ഇതുമൂലം പണി കി‌ട്ടിയിരിക്കുന്നത് താരങ്ങൾക്ക് തന്നെയാണ്. ആരാധകരാൽ പണികിട്ടിയ മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
 
നേരത്തേ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മോഹന്‍ലാല്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടി മാറ്റിയ സംഭവം വിവാദമായിരുന്നു. അതോടൊപ്പം, ഒരു ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടയില്‍ തന്നെ വേദനിപ്പിച്ച സംഭവത്തില്‍ ടൊവിനോയും പ്രതികരിച്ചിരുന്നു. ഇതിനിടയിലാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ വീഡിയോ വൈറലാകുന്നത്. 
 
മനാമയിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് പോയപ്പോഴാണ് ആരാധകസ്‌നേഹം മമ്മൂട്ടിക്ക് തലവേദനയായി മാറിയത്. ഉദ്ഘാടനത്തിനെത്തുന്ന മമ്മൂട്ടിയേയും കാത്ത് വൻ ജനാവലി തന്നെ ജ്വല്ലറിക്കകത്തും പുറത്തും കാത്തു നിന്നിരുന്നു. 
 
തിക്കിനും തിരക്കിനുമിടയിലാണ് മമ്മൂട്ടിയുടെ കാറ് വന്നതും അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങി ജ്വല്ലറിക്കകത്തേക്ക് നടന്നതും. നടക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നു ബൊക്കെ താഴെ വീണു. ഒപ്പം താരം വീഴാനും പോയി. ഒരുവിധത്തിലാണ് താരം ജ്വല്ലറിക്കകത്തേക്ക് എത്തിയത്. ഇതെല്ലാം വീഡിയോയിൽ വ്യക്തമാകുന്നുമുണ്ട്. 
 
ആരാധകരുടെ സ്‌നേഹം കാരണം അസ്വസ്ഥനായെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ആരാധകരോടൊപ്പം നിന്ന് ഫോട്ടോയെടുത്തതിന് ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയസൂര്യ നിങ്ങളാണ് താരം, 'ഗബ്രി' എന്ന ചിത്രത്തിൽ ഗോകുൽ രാജും!