'അതേ ഞാൻ ഒരു സിനിമാ സംവിധാനം ചെയ്യാൻ പോകുന്നു'; ബറോസ് 3ഡി; വ‌മ്പ‌ൻ പ്രഖ്യാപനവുമായി മോഹൻലാൽ

ദ കംപ്ലീറ്റ് ആക്ടര്‍ എന്ന സ്വന്തം വെബ്‌സൈറ്റിലെ പ്രതിമാസ ബ്ലോഗിലാണ് ആരാധകരെയും ആസ്വാദകരെയും ചലച്ചിത്രലോകത്തെ ഒരു പോലെ അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനവുമായി ലാല്‍ എത്തിയത്.

Webdunia
തിങ്കള്‍, 22 ഏപ്രില്‍ 2019 (07:49 IST)
അതേ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു, നാല് പതിറ്റാണ്ടായി മലയാളിയുടെ അനുഭവ പ്രപഞ്ചത്തെ പലതരം വൈകാരികതകളിലൂടെ നടത്തിയ മോഹന്‍ലാലില്‍ നിന്നാണ് ഈ പ്രഖ്യാപനം. ചലച്ചിത്രലോകത്തെ അമ്പരപ്പിക്കുന്ന ഈ പ്രഖ്യാപനം ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ത്രീഡി ആയിരിക്കുമെന്നും അറിയിക്കുന്നു.
 
ഇത്രയും കാലം ക്യാമറയ്ക്ക് മുന്നില്‍ പകര്‍ന്നാടിയ ഞാന്‍ ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു. ബറോസ് എന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന സ്വന്തം വെബ്‌സൈറ്റിലെ പ്രതിമാസ ബ്ലോഗിലാണ് ആരാധകരെയും ആസ്വാദകരെയും ചലച്ചിത്രലോകത്തെ ഒരു പോലെ അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനവുമായി ലാല്‍ എത്തിയത്. ബറോസ് എന്നതിനെ സ്വപ്‌നത്തിലെ നിധികുംഭത്തില്‍ നിന്നുമൊരാള്‍ എന്ന അടിക്കുറിപ്പും നല്‍കുന്നുണ്ട് മോഹൻലാൽ. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് സിനിമ.
 
കുറച്ച് കഥാപാത്രങ്ങള്‍ നടനെ അന്വേഷിച്ച് പോകുന്ന രീതിയിലുള്ള ത്രീ ഡി സ്‌റ്റേജ് ഷോ ആലോചനയാണ് സിനിമാ രൂപത്തില്‍ എത്തിയതെന്ന് മോഹൻലാൽ കുറിക്കുന്നു. 
 
മനസ് ഇപ്പോള്‍ ബറോസിന്റെ ലഹരിയിലാണ്. ഒരുപാട് പാട് ദൂരങ്ങള്‍ താണ്ടാനുണ്ട്. പല കാര്യങ്ങള്‍ ചെയ്യാനുണ്ട്. സംവിധാനം എന്ന കിരീടത്തിന്റെ ഭാരം എനിക്ക് എനിക്ക് നന്നായറിയാം. എത്രകാലമായി ഞാനത് കണ്ട് കണ്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ എന്റെ ശിരസിലും ആ ഭാരം അമരുന്നു.
 
എനിക്ക് ഒരു ലോകസിനിമാ ചെയ്യാനാണ് ഇഷ്ടം എന്ന ജിജോയുടെ സ്വപ്‌നത്തിന്റെ തുടക്കമാണ് ഈ സിനിമയെന്ന് മോഹന്‍ലാല്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments