അമ്മയുമായി പ്രശ്‌നങ്ങള്‍ തുടരുകയാണോ ?; തുറന്നു പറഞ്ഞ് പാര്‍വതി

ബുധന്‍, 17 ഏപ്രില്‍ 2019 (12:14 IST)
താര സംഘടനയായ അമ്മയുമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുവെന്ന് നടി പാര്‍വതി തിരുവോത്ത്. വിമൺ ഇൻ സിനിമ കളക്ടീവ് അമ്മയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണ്. എന്നാല്‍ അമ്മ   നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെ വിമൺ ഇൻ സിനിമ കളക്ടീവ് ഉന്നയിച്ച ആവശ്യങ്ങള്‍ ഇന്നും പരിഹാരം കാണാതെ കിടക്കുകയാണ്. പരസ്‌പരം ബഹുമാനത്തോടെ നീങ്ങിയാലെ പ്രശ്‌നങ്ങള്‍ക്ക് അവസാനം ഉണ്ടാകൂ.

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍റെ പ്രവർത്തനങ്ങളെ പ്രതീക്ഷയോടൊണ് കാണുന്നത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കുന്നതിലൂടെ പ്രതികള്‍ സ്വയം തുറന്നുകാട്ടുകയാണ് ചെയ്യുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഒടുക്കം മറ്റൊരു തുടക്കം മാത്രം';ലൂസിഫറിനു രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചന നൽകി പൃഥ്വിരാജിന്റെ പോസ്റ്റ്