Publish Date: Thu, 05 Aug 2021 (14:51 IST)
Updated Date: Thu, 05 Aug 2021 (14:54 IST)
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നവരസ റിലീസിനൊരുങ്ങുന്നു. ഇന്ന് രാത്രി 12.30നാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുക.160 ല്‍ അധികം രാജ്യങ്ങളില്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ എത്തും.
പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നീ ഒമ്പത് സംവിധായകരുടെ ഒമ്പത് സിനിമകളാണ് നവരസയിലുള്ളത്.നെടുമുടി വേണു, രേവതി, പാര്‍വതി തിരുവോത്ത്, പ്രയാഗ മാര്‍ട്ടിന്‍, മണിക്കുട്ടന്‍ രമ്യാ നമ്പീശന്‍ തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്.
സംവിധായകന്‍ മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ക്യൂബ് സിനിമാസുമാണു നിര്‍മാണം.