ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ തന്റെതായ ഇടം കണ്ടെത്താന്‍ നടന്‍ ഹരീഷ് കണാരനായി. ഇപ്പോഴിതാ സിനിമ നിര്‍മ്മിക്കാനും അദ്ദേഹം ഒരുങ്ങുന്നു.
നടനായും നിര്‍മ്മാതാവായും ഹരീഷ് കണാരന്‍ എത്തുന്ന സിനിമയാണ് ഉല്ലാസപ്പൂത്തിരികള്‍. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതനായ ബിജോയ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സലിംകുമാര്‍, ജോണി ആന്റണി, നിര്‍മ്മല്‍ പാലാഴി, സരയു , സീനത്ത് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
ബിജോയ് ജോസഫിന്റെ കഥയ്ക്ക് പോള്‍ വര്‍ഗീസ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.ഉല്ലാസപ്പൂത്തിരികളില്‍ ജെമിനി സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.
റിയാണോ റോസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കുടിയാന്‍മലയും ഹരീഷ് കണാരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഹരീഷും സൗബിനും ഒന്നിച്ചഭിനയിച്ച കള്ളന്‍ ഡിസൂസ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും.