10 വര്‍ഷങ്ങള്‍ക്കുശേഷം ആസിഫലിയും നിവിന്‍ പോളിയും ഒന്നിക്കുന്നു. എബ്രിഡ് ഷൈന്‍ ഒരുക്കുന്ന പേരിടാത്ത ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ ഇരുവരും അവതരിപ്പിക്കും. ട്രാഫിക്, സെവന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ആസിഫ് നിവിനും നേരത്തെ ഒന്നിച്ച് അഭിനയിച്ചിരുന്നു. രാജസ്ഥാനിലാണ് സിനിമയുടെ ചിത്രീകരണം.
ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമയായിരിക്കും ഇത്.മറ്റ് അഭിനേതാക്കള്‍,ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും. മഹേഷും മാരുതിയും എന്ന ചിത്രത്തിനുശേഷം ആസിഫലി എബ്രിഡ് ഷൈന്‍ സിനിമയുടെ ഭാഗമാകും.
'കൊത്ത്', 'എല്ലാം ശരിയാകും' എന്നീ സിനിമകളുടെ ചിത്രീകരണം ആസിഫലി നേരത്തെ പൂര്‍ത്തിയാക്കി. നാലാം തൂണ്‍ എന്ന സിനിമയാണ് ആസിഫ് അലിയുടെതായി പ്രഖ്യാപിച്ച പുതിയ ചിത്രം. നിവിന്‍ പോളിയുടെ തുറമുഖം മെയ് 13ന് റിലീസ് ചെയ്യും.