Publish Date: Wed, 10 Oct 2018 (10:39 IST)
Updated Date: Wed, 10 Oct 2018 (10:42 IST)
മലയാളക്കര ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ഒടിയാനെയുത്തുന്ന മോഹൻലാലിന്റെ പരകായ പ്രവേശം കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് ആഘോഷിക്കാൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മോഹൻലാൽ തന്നെയാണ് ട്രെയിലർ ഔദ്യോഗികമായി പുറത്തുവിട്ടത്. നേരത്തെ ട്രെയിലർ ലീക്കായി പുറത്തുവന്നിരുന്നു. ഒടിയനായുള്ള മോഹൻലാലിന്റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്.
മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ പ്രകാശ് രാജ് ആണ് വില്ലനായി എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തന്നെ ട്രെയിലർ തരംഗമായി കഴിഞ്ഞു. പീറ്റർ ഹെയ്നാണ് ആക്ഷൻ കൊറിയോഗ്രഫി.