Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ വിരൽത്തുമ്പിൽ ഒടിയന്റെ ‘ഒടിവിദ്യകൾ’, കോരിത്തരിച്ച് ആരാധകർ!

മോഹൻലാലിന്റെ ഒടിയനെ

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (15:24 IST)
മലയാളത്തിലെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയാണ് ഒടിയന്‍. മോഹന്‍ലാല്‍ നായകനാകുന്ന ഈ സിനിമ ഒരുപാടുപേരുടെ സ്വപ്ന സാക്ഷാത്കാരമാണ്. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്. 
 
ചിത്രത്തിന്റെ ട്രെയിലർ ഓഗസ്ത് 15ന് റിലീസ് ചെയ്യും. മെഗാസ്റ്റാർ മമ്മൂട്ടിയായിരിക്കും ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിടുക എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം സംബന്ധിച്ച് ഒടിയന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. 
 
നേരത്തേ, ചിത്രത്തിന്‍റെ നരേഷന്‍ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിലാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഭൂമിയിലെ അവസാനത്തെ ഒടിയനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വിവരണത്തോടെയാണത്രേ സിനിമ ആരംഭിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. 
 
കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്‍റെ ‘1971 ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന മേജര്‍ രവി ചിത്രത്തിന്‍റെ നരേഷനും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഇത്തരത്തില്‍ പരസ്പരം സഹകരിക്കുന്നത് പതിവാണ്. ഒടിയന്‍റെ പകിട്ടിന് മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യം മാറ്റുകൂട്ടുമെന്നതില്‍ സംശയമില്ല.
 
ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ഒടിയന്‍റെ ആക്ഷന്‍ കോറിയോഗ്രഫി പീറ്റര്‍ ഹെയ്ന്‍ നിര്‍വഹിക്കും. നരനും പുലിമുരുകനുമൊക്കെ ക്യാമറയിലാക്കിയ ഷാജി കുമാറാണ് ഒടിയന്‍റെ ഛായാഗ്രഹണം. മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയ വന്‍ താരനിരയാണ് ഒടിയനിലുള്ളത്. 
 
എന്തായാലും മലയാളത്തിലെ എക്കാലത്തെയും ചെലവേറിയ സിനിമ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments