റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ പരുക്കന്‍ പൊലീസ് ഓഫീസറായി മമ്മൂട്ടി?

ചൊവ്വ, 7 ഓഗസ്റ്റ് 2018 (14:57 IST)
റോഷന്‍ ആന്‍ഡ്രൂസും മമ്മൂട്ടിയും ഒന്നിക്കുന്നതായി സൂചനകള്‍. ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം റോഷന്‍ ആ‍ന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ നായകനാകുമെന്നാണ് ലഭിക്കുന്ന വിവരം. സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതുന്ന ചിത്രം ഒരു പൊലീസ് സ്റ്റോറിയാണ് പറയുന്നത്.
 
ജീവിതത്തിലും പ്രൊഫഷനിലും പരുക്കനായ ഒരു പൊലീസ് ഓഫീസറെ ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുമെന്നാണ് സൂചന. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് കഥ കൂടിയായിരിക്കും ഇത്.
 
മമ്മൂട്ടിയും റോഷന്‍ ആന്‍ഡ്രൂസും ഇതിന് മുമ്പ് ഒരുമിച്ച് സിനിമകള്‍ ചെയ്തിട്ടില്ല. ആവനാഴിയിലേതുപോലെ തികച്ചും റോ ആയ ഒരു പൊലീസ് കഥാപാത്രത്തെ മമ്മൂട്ടിക്ക് നല്‍കാനാണ് സംവിധായകനും തിരക്കഥാകൃത്തുക്കളും ആലോചിക്കുന്നതെന്നാണ് വിവരം.
 
അതേസമയം, 45 കോടി ബജറ്റില്‍ ഒരുങ്ങുന്ന കായം‌കുളം കൊച്ചുണ്ണി ഓണം റിലീസാണ്. നിവിന്‍ പോളിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ മലയാളത്തിന്‍റെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയാണ്. കായം‌കുളം കൊച്ചുണ്ണിയുടെ റിലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് - മമ്മൂട്ടി പ്രൊജക്ടിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'പിറന്നാൾ ആശംസയ്‌ക്കൊപ്പം മമ്മൂക്ക തന്ന സമ്മാനം': മനസ്സ് തുറന്ന് അനു സിത്താര