Webdunia - Bharat's app for daily news and videos

Install App

പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളെല്ലാം പൂര്‍ത്തിയായി; 'വണ്‍' ബിഗ് സ്‌ക്രീനിലേക്ക് !

കെ ആര്‍ അനൂപ്
വ്യാഴം, 25 മാര്‍ച്ച് 2021 (16:43 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് 'വണ്‍'.നാളെ (മാര്‍ച്ച് 26) ചിത്രം പ്രദര്‍ശനത്തിനെത്തും. ഫൈനല്‍ സൗണ്ട് മിക്‌സിംഗ് ഉള്‍പ്പെടെയുള്ള പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളെല്ലാം പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. പ്രധാനപ്പെട്ട താരങ്ങളുടെയെല്ലാം ക്യാരക്ടര്‍ ലുക്ക് പോസ്റ്ററുകള്‍, ട്രെയിലര്‍ ഉള്‍പ്പെടെയുള്ളവ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.  
 
 മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നത് കാണാന്‍ ആയിരിക്കുകയാണ് ആരാധകര്‍. ഇതുവരെ സിനിമകളില്‍ കണ്ട മുഖ്യമന്ത്രി ആയിരിക്കില്ല കടക്കല്‍ ചന്ദ്രന്‍ എന്നത് ട്രെയിലര്‍ തന്നെ സൂചന നല്‍കിയിരുന്നു. ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ഇടപെടുന്ന ജനപ്രിയനായ മുഖ്യമന്ത്രിയായി ആയിരിക്കും മെഗാസ്റ്റാര്‍ എത്തുന്നത്. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments