മാസങ്ങളുടെ ഇടവേളക്കുശേഷം സുരേഷ് ഗോപി വീണ്ടും സിനിമ ക്യാമറയ്ക്ക് മുന്നിലേക്ക്,'പാപ്പന്റെ' രണ്ടാം ഷെഡ്യൂള്‍

കെ ആര്‍ അനൂപ്
ശനി, 11 ഡിസം‌ബര്‍ 2021 (17:02 IST)
സുരേഷ് ഗോപി വീണ്ടും സിനിമാ തിരക്കുകളിലേക്ക്.ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്റെ' രണ്ടാം ഷെഡ്യൂള്‍ ഡിസംബര്‍ 13ന് ആരംഭിക്കും.
 
കോട്ടയം ഈരാറ്റുപേട്ടയിലാണ് പുതിയ പുതിയ ഷെഡ്യൂള്‍ തുടങ്ങുക.ഗോകുല്‍ സുരേഷ്, കനിഹ, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അതേസമയം സുരേഷ് ഗോപി ഒന്നിലധികം ലുക്കില്‍ സിനിമയില്‍ പ്രത്യക്ഷപ്പെടും. അടുത്തിടെ പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ ഓരോന്നിലും വ്യത്യസ്ത രൂപങ്ങളിലാണ് നടനെ കാണാനായത്.നൈല ഉഷ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
 
എബ്രഹാം മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി വേഷമിടും. അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഷേഡുകള്‍ ഉള്ള കഥാപാത്രമാണിതെന്ന് നൈല പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

കാബൂളിനെ വെച്ച് ഇന്ത്യ നിഴല്‍ യുദ്ധം നടത്തുന്നു, ഇസ്ലാമാബാദിനെ നോക്കിയാല്‍ അഫ്ഗാന്റെ കണ്ണ് ചൂഴ്‌ന്നെടുക്കും: ഖ്വാജ ആസിഫ്

അടുത്ത ലേഖനം
Show comments