Webdunia - Bharat's app for daily news and videos

Install App

പാട്ട് അടി ആട്ടം - റിപ്പീറ്റ് !പ്രഭുദേവയുടെ 'പേട്ട റാപ്' ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍

കെ ആര്‍ അനൂപ്
വ്യാഴം, 1 ജൂണ്‍ 2023 (12:43 IST)
ജിബൂട്ടി, തേര് എന്നീ സിനിമകള്‍ക്ക് ശേഷം എസ് ജെ സിനു ഒരുക്കുന്ന തമിഴ് ചിത്രമാണ് 'പേട്ട റാപ്'.പ്രഭുദേവ,വേദിക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ ചെന്നൈയില്‍ നടന്നു.പാട്ട്, അടി, ആട്ടം - റിപ്പീറ്റ് എന്നതാണ് ടാഗ് ലൈന്‍.
 
പ്രണയത്തിനും ആക്ഷനും സംഗീതത്തിനും ഒപ്പം പ്രഭുദേവയുടെ നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് 'പേട്ട റാപ്'. ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ പ്രതീക്ഷിക്കാം.
പോണ്ടിച്ചേരിയിലും ചെന്നൈയിലുമായി ജൂണ്‍ 15 മുതല്‍ ചിത്രീകരണം ആരംഭിക്കും. കേരളത്തിലും ഷൂട്ട് ഉണ്ടാകും.
 
വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേഷ് തിലക്, കലാഭവന്‍ ഷാജോണ്‍, രാജീവ് പിള്ള, അരുള്‍ദാസ്, മൈം ഗോപി, റിയാസ് ഖാന്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
ഡിനില്‍ പി കെ തിരക്കഥ ഒരുക്കുന്നു.ജിത്തു ദാമോദര്‍ ഛായാഗ്രഹണവും ഡി ഇമ്മന്‍ സംഗീതവും ഒരുക്കുന്നു. 5 ഗാനങ്ങള്‍ സിനിമയിലുണ്ട്.സാന്‍ ലോകേഷ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ - സഞ്ജയ് ഗസല്‍.
ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം

അടുത്ത ലേഖനം
Show comments