Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ്‌ഗോപി ചിത്രം അനിശ്ചിതാവസ്ഥയില്‍; കടുവയുമായി ഷാജിയും പൃഥ്വിയും മുന്നോട്ട് !

സുരേഷ്‌ഗോപി ചിത്രം അനിശ്ചിതാവസ്ഥയില്‍; കടുവയുമായി ഷാജിയും പൃഥ്വിയും മുന്നോട്ട് !

ജോണ്‍സി ഫെലിക്‍സ്

, തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (13:46 IST)
‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന നായക കഥാപാത്രം തനിക്ക് മാത്രം സ്വന്തമാണെന്ന് ഒരു പോസ്റ്ററിലൂടെ വിളിച്ചുപറഞ്ഞ് പൃഥ്വിരാജ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഇതോടെ ഇതേ പ്രമേയം കൈകാര്യം ചെയ്യുന്നതായി ആരോപിക്കപ്പെട്ട സുരേഷ് ഗോപിച്ചിത്രം പ്രതിസന്ധിയിലായി.
 
‘കടുവ’യിലെ നായക കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവച്ചന്‍റെ പേരുള്‍പ്പടെ സുരേഷ് ഗോപി ചിത്രത്തില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ കടുവയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം കോടതിയെ സമീപിക്കുകയും സുരേസ്ഗ് ഗോപിയുടെ സിനിമയെ കോടതി വിലക്കുകയും ചെയ്‌തിരുന്നു. കടുവയുടെ ആദ്യലുക്ക് പോസ്റ്ററിന് സമാനമായ പോസ്റ്ററായിരുന്നു മാത്യു തോമസ് സംവിധാനം ചെയ്യുന്ന സുരേഷ്ഗോപി ചിത്രത്തിനും. ‘കടുവ’യില്‍ പൃഥ്വി പൊലീസ് ജീപ്പിന്‍റെ ബോണറ്റിലാണ് ഇരിക്കുന്നതെങ്കില്‍ സുരേഷ് ഗോപി അത് ബെന്‍സിന്‍റെ മുകളിലായിരുന്നു എന്നുമാത്രം. 
 
എന്തായാലും ഇപ്പോള്‍ കടുവ ചിത്രീകരണം ആരംഭിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. വലിയ ഇടവേളയ്‌ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ‘കടുവ’യുടെ പ്രത്യേകത. 
 
ജീവിച്ചിരിക്കുന്ന ഒരു വ്യക്‍തിയുടെ ജീവിതാനുഭവങ്ങളില്‍ നിന്നാണ് ‘കടുവ’ രൂപം കൊണ്ടിരിക്കുന്നത്. നേരത്തേ ഇതേ കഥ സിനിമയാക്കാന്‍ രണ്‍ജി പണിക്കര്‍ ശ്രമിച്ചെങ്കിലും ചില കാരണങ്ങളാല്‍ അത് നടക്കാതെ പോയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവൾ അപ്പടി താൻ': നടി സിൽക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു