പൃഥ്വിരാജ് ഇനി കോമഡിയിലേക്ക്, ഈ സഹോദരന്‍‌മാര്‍ക്കൊരു ദിവസമുണ്ട്!

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (17:02 IST)
പൃഥ്വിരാജിന്‍റേതായി കോമഡിച്ചിത്രങ്ങള്‍ വല്ലപ്പോഴുമാണ് സംഭവിക്കുക. വന്നാല്‍ അതൊരു വരവായിരിക്കുകയും ചെയ്യും. ഒടുവില്‍ നാദിര്‍ഷയുടെ സംവിധാനത്തില്‍ വന്ന ‘അമര്‍ അക്‍ബര്‍ അന്തോണി’ നമ്മളെ പൊട്ടിച്ചിരിപ്പിച്ചതിന് കണക്കില്ല.
 
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ‘ബ്രദേഴ്സ് ഡേ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
 
കുറച്ചുവര്‍ഷം മുമ്പ് താന്‍ എഴുതി പൂര്‍ത്തിയാക്കിയ ഒരു തിരക്കഥയുമായി ഷാജോണ്‍ തന്നെ കാണാന്‍ വന്നു എന്നും താന്‍ അതില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടു എന്നും പൃഥ്വി പറയുന്നു. ഈ തിരക്കഥ സംവിധാനം ചെയ്യാന്‍ ഏറ്റവും പറ്റിയ വ്യക്തി ഷാജോണ്‍ ചേട്ടന്‍ തന്നെയാണെന്ന് താനാണ് പറഞ്ഞതെന്നും പൃഥ്വി സോഷ്യല്‍ മീഡിയ പേജില്‍ എഴുതി. 
 
കോമഡിയും ആക്ഷനും റൊമാന്‍സും ഇമോഷനുമെല്ലാം ചേര്‍ന്ന ഒരു ഒന്നാന്തരം എന്‍റര്‍ടെയ്നറായിരിക്കും ബ്രദേഴ്സ് ഡേ എന്നാണ് പൃഥ്വിരാജ് നല്‍കുന്ന ഉറപ്പ്. എന്തായാലും പൃഥ്വിയുടെ വാക്കില്‍ വിശ്വസിക്കാം.
 
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ കലാഭവന്‍ ഷാജോണ്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് കൌതുകകരമായ വസ്തുത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്നാണ് താജ്മഹല്‍ പണിയുന്നതെങ്കില്‍ എത്ര ചിലവാകും? വില നിങ്ങളെ അത്ഭുതപ്പെടുത്തും

ദേവസ്വം ബോര്‍ഡ് പരീക്ഷ നവംബര്‍ 9ന്; സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കില്‍ 3നകം അപേക്ഷിക്കണം

വിട്ടുവീഴ്ചയില്ലാതെ സ്വര്‍ണവില: ഇന്ന് പവന് വര്‍ധിച്ചത് 920രൂപ

പാക്കിസ്ഥാന്‍ ആണവ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍

എന്തുകൊണ്ടാണ് സ്വര്‍ണവില ഇപ്പോള്‍ കുറയുന്നത്; പ്രധാന കാരണം ഇതാണ്

അടുത്ത ലേഖനം
Show comments