നാല് ദിവസം, 30 കോടി കിലുക്കത്തിൽ കൊച്ചുണ്ണി!

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (12:41 IST)
ഒരു നിവിന്‍ പോളി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമാണ് കായം‌കുളം കൊച്ചുണ്ണിക്ക് ലഭിക്കുന്നത്.  350 സെന്‍ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് വാരിക്കൂട്ടിയത് 30 കോടിയാണ്. 
 
അഞ്ച് കോടി മൂന്ന് ലക്ഷം രൂപയായിരുന്നു കായംകുളം കൊച്ചുണ്ണി സ്വന്തമാക്കിയത്. നാല് ദിവസം കൊണ്ടാണ് 30 കോടി സ്വന്തമാക്കിയത്. ആദ്യ ആഴ്ച കഴിയുമ്പോള്‍ ലോകത്ത് എല്ലായിടത്ത് നിന്നും 34 കോടിയോളമാണ് സിനിമയുടെ കളക്ഷന്‍. ബോക്‌സോഫീസിലും അല്ലാതെയും സിനിമ പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും. 
 
റിലീസ് ദിവസം തുടക്കത്തിലെ ഷോകളുടെ അതേ സ്ട്രെംഗ്തില്‍ തന്നെയാണ് അഡിഷണല്‍ ഷോകള്‍ക്കും കളക്ഷന്‍ വരുന്നത്. ഒക്ടോബര്‍ പതിനൊന്നിന് റിലീസിനെത്തിയ ആദ്യ ദിവസം 5 കോടി 3 ലക്ഷമായിരുന്നു നേടിയത്. പിന്നാലെ 25 കോടി ക്ലബ്ബിലും എത്തിയിരുന്നു. മൂന്ന് ദിവസം കൊണ്ടായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ചരിത്രനേട്ടം. ഇക്കാര്യം ഔദ്യോഗികമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു.
 
45 കോടി രൂപയാണ് ശ്രീ ഗോകുലം ഫിലിംസ് നിര്‍മ്മിച്ച ഈ സിനിമയുടെ ചെലവ്. നിവിന്‍ പോളിയുടെയും റോഷന്‍ ആന്‍ഡ്രൂസിന്‍റെയുമൊക്കെ സിനിമകള്‍ക്ക് സൃഷ്ടിക്കാവുന്ന തിരക്കിന് മുകളിലേക്ക് ഈ സിനിമയെ കൊണ്ടെത്തിച്ചത് മോഹന്‍ലാലിന്‍റെ സാന്നിധ്യമാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കാലുകള്‍ കെട്ടിയിട്ട നിലയില്‍ പോക്‌സോ പ്രതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

കാബൂളിനെ വെച്ച് ഇന്ത്യ നിഴല്‍ യുദ്ധം നടത്തുന്നു, ഇസ്ലാമാബാദിനെ നോക്കിയാല്‍ അഫ്ഗാന്റെ കണ്ണ് ചൂഴ്‌ന്നെടുക്കും: ഖ്വാജ ആസിഫ്

അടുത്ത ലേഖനം
Show comments