ആന്റണി വര്‍ഗീസിന്റെ അടുത്ത പടം,'പ്രൊഡക്ഷന്‍ നമ്പര്‍ 7' അപ്‌ഡേറ്റ് ഇന്ന് ഉച്ചയ്ക്ക്

കെ ആര്‍ അനൂപ്
ശനി, 16 സെപ്‌റ്റംബര്‍ 2023 (11:03 IST)
'ആര്‍.ഡി.എക്‌സ്' വന്‍ വിജയമായതിന് പിന്നാലെ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പുതിയ ചിത്രം പ്രഖ്യാപിച്ചത് അടുത്തിടെയായിരുന്നു. 'പ്രൊഡക്ഷന്‍ നമ്പര്‍ 7' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ പ്രധാന അപ്‌ഡേറ്റ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറത്തുവരും.  സോഫിയ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലും നായകന്‍ ആന്റണി വര്‍ഗീസ് തന്നെ. 
 
സെപ്റ്റംബര്‍ പതിനാറാം തീയതി പൂജ ചടങ്ങുകളോടെ സിനിമയ്ക്ക് തുടക്കമാകും. ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തില്‍ വെച്ചാണ് ചടങ്ങുകള്‍. ഒക്ടോബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം.  
 
നവാഗതനായ അജിത്ത് മാമ്പള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കടല്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ചിത്രം . റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്.
 
ആര്‍ഡിഎക്‌സ് പോലെ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. വിശാലമായ ക്യാന്‍വാസില്‍ ബിഗ് ബജറ്റില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയിലെ പ്രമുഖ താരനിര ചിത്രത്തിനായി അണിനിരക്കും.ഛായാഗ്രഹണം ജിതിന്‍ സ്റ്റാന്‍ സിലോസ്. കലാസംവിധാനം മനു ജഗത്. മേക്കപ്പ് അമല്‍ ചന്ദ്ര. കോസ്റ്റ്യൂം ഡിസൈന്‍ നിസ്സാര്‍ അഹമ്മദ്. നിര്‍മാണ നിര്‍വഹണം ജാവേദ് ചെമ്പ്.
 
രാമേശ്വരം, കൊല്ലം, വര്‍ക്കല, അഞ്ചുതെങ്ങ് എന്നിവിടങ്ങളില്‍ ആയാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ച് കയറി; രണ്ടര വയസുകാരന് ദാരുണാന്ത്യം

Sabarimala: ശബരിമല സ്വർണപ്പാളി കേസ്: ഉണ്ണികൃഷ്ണൻ പോറ്റി വൻ തട്ടിപ്പ് നടത്തിയതായി വിജിലൻസ് റിപ്പോർട്ട്

Kolkata Rape: 'കൂടുതൽ പേരെ ഫോൺ ചെയ്തുവരുത്തി'; കൊൽക്കത്ത കൂട്ടബലാത്സംഗക്കേസിൽ മൂന്ന് പേർ പിടിയിൽ

Suresh Gopi: 'എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണം'; കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും തന്നെ നീക്കണമെന്ന് സുരേഷ് ഗോപി

Actor Aryan Khan Sameer Wankhede: 'പാകിസ്താനിൽ നിന്നും ഭീഷണി'; ആര്യൻ ഖാന്റെ സീരിസിന് പിന്നാലെ ഭീഷണിയെന്ന് സമീർ വാങ്കഡെ

അടുത്ത ലേഖനം
Show comments