Webdunia - Bharat's app for daily news and videos

Install App

അല്ലു അർജുന് 300 കോടി, ഫഹദിന് രശ്‌മികയെക്കാൾ കുറവ് പ്രതിഫലം; കണക്കുകൾ പുറത്ത്

നിഹാരിക കെ എസ്
ചൊവ്വ, 26 നവം‌ബര്‍ 2024 (11:40 IST)
അല്ലു അർജുന്റെ പാൻ ഇന്ത്യൻ സിനിമയാണ് പുഷ്പ. പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൽ അഭിനയിക്കുന്നതിനായി റെക്കോർഡ് തുകയാണ് അല്ലു അർജുന് പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോർട്ട്. 300 കോടിയാണ് അല്ലു അർജുന്റെ പ്രതിഫലം. ഇതോടെ, മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ എത്ര കോടി വാങ്ങിയെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. 
 
നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്‌മിക മന്ദാനയ്ക്ക് 10 കോടി രൂപയാണ് ലഭിക്കുന്നത് എന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന് എട്ട് കോടിയാണ് പ്രതിഫലം എന്നും റിപ്പോർട്ടുകളുണ്ട്. രശ്‌മികയെക്കാൾ കുറവാണ് ഫഹദ് ഫാസിലിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. എന്നാൽ, ഫഹദിനെ സംബന്ധിച്ച് ഇത് വൻ തുകയാണ്. ഒരു മലയാള ചിത്രത്തിന് പോലും ഫഹദിന് ഇത്രയും പ്രതിഫലം ലഭിക്കാറില്ല.
 
ചിത്രത്തിലെ 'കിസിക്' എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഈ ഗാനരംഗത്തിൽ ഭാഗമായതിന് രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് ശ്രീലീലയ്ക്ക് ലഭിക്കുന്നതെന്ന് തെലുങ്ക് മാധ്യമമായ ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമോഷന്റെ ഭാഗമായി അല്ലു അർജുനും ടീമും ഉടൻ കൊച്ചിയിലെത്തുമെന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments